അവസാന നിമിഷം വരെ നീണ്ടുനിന്ന നാടകീയക്കൊടുവിൽ ഇടുക്കിയിൽ കോൺഗ്രസ് പത്രിക സമർപ്പണം പൂർത്തിയായി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷവും ജില്ല പഞ്ചായത്ത് ഡിവിഷനുകളെ ചൊല്ലി തർക്കങ്ങളുയർന്നു. വിമതനായി മത്സരിക്കാനൊരുങ്ങിയ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിനെ മുതിർന്ന നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ചാണ് പത്രിക സമർപ്പിച്ചത്
ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ പത്രിക സമർപ്പിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ അന്തിമ തീരുമാനമായത്. ഉപ്പുതറ ഡിവിഷനിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യയും പൈനാവ് ഡിവിഷനിൽ വൈസ് പ്രസിഡന്റ് ടോണി തോമസും മത്സരിക്കുമെന്നായിരുന്നു പ്രഖ്യാപനം. പിന്നാലെ ഇരുവരുടെയും സീറ്റുകൾ തമ്മിൽ മാറണമെന്ന് നേതൃത്വത്തിന്റെ നിർദേശം. ആദ്യം നിശ്ചയിച്ച ഉപ്പുതറ ഡിവിഷനിൽ തന്നെ മത്സരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതോടെ തർക്കം വീണ്ടും മുറുകി. ഒടുക്കം കെ സി വേണുഗോപാൽ ഇടപെട്ടാണ് തർക്കം പരിഹരിച്ചത്. ഇതോടെ അവസാനനിമിഷം പത്രിക സമർപ്പിക്കാനുള്ള നെട്ടോട്ടം
നേരത്തെ തന്നെ സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയാക്കിയ എൽ ഡി എഫ് നാമനിർദേശ പത്രികയും സമർപ്പിച്ച് പ്രചാരണത്തിൽ ഏറെ മുന്നിലാണ്. NDA യുടെ പത്രിക സമർപ്പണവും അവസാന നിമിഷത്തിലാണ് പൂർത്തിയായത്.