പത്തനംതിട്ട ഏറത്ത് പഞ്ചായത്തിലെ ആരോഗ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നത് ഒരു വര്‍ഷമായി വായനശാലയില്‍. പഴയകെട്ടിടം പൊളിഞ്ഞ് തലയില്‍ വീഴാറായതോടെയാണ് മാറ്റിയത്. സ്ഥലം പുറമ്പോക്കായത് കൊണ്ട് പുനര്‍നിര്‍മാണവും നടക്കുന്നില്ല.
പഞ്ചായത്ത് ആരോഗ്യ ഉപകേന്ദ്രം അറുപത് വര്‍ഷത്തോളം നിന്നത് പുറമ്പോക്കിലാണ്. തകര്‍ന്ന് തലയില്‍ വീഴാറായതോടെ 2024ഓഗസ്റ്റ്13മുതൽ സമീപത്തെ വായനശാലയിലേക്ക് പ്രവര്‍ത്തനം മാറ്റി. കെടിട്ടം പൊളിച്ചുപണിയാം എന്നു വച്ചാല്‍ രക്ഷയില്ല. കാരണം നില്‍ക്കുന്നത് പുറമ്പോക്കിലാണ്. പഞ്ചായത്തിന്‍റെ ആസ്തി റജിസ്റ്ററില്‍ എല്ലാത്ത കെട്ടിടം എങ്ങനെ പൊളിച്ചു പണിയും എന്ന ചോദ്യം ബാക്കിയാണ്.
കെട്ടിടവും കിണറും ശുചിമുറിയും സംരക്ഷണമില്ലാതെ കാടുകയറി. സ്ഥലം പഞ്ചായത്തിന്‍റെ പേരിലാക്കാന്‍ റവന്യൂവകുപ്പിന് കത്ത് കൊടുത്തെങ്കിലും നടപടികള്‍ ഉണ്ടായിട്ടില്ല. പാലിയേറ്റീവ് പ്രവർത്തനം,രോഗപ്രതിരോധ പ്രവർത്തനങ്ങൾ, 3, 4, 7 വാർഡുകളിലെ രോഗികൾക്കുള്ള മരുന്നു വിതരണം,ഗർഭിണികളുടെ ആരോഗ്യ പരിചരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കൊന്നം സ്ഥലമില്ലാത്ത സ്ഥിതിയാണ്.