പന്തളം ബൈപ്പാസിനായി വീടുകളുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് എതിരെ നാട്ടുകാര്‍. ഒഴിഞ്ഞു കിടക്കുന്ന സ്ഥലം ഏറ്റെടുക്കണമെന്ന് ഉദ്യോഗസ്ഥരോടും സര്‍വേയ്ക്ക് വന്നവരോടും പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ല എന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ അപകടസാധ്യത കൊണ്ടാണ് വീടുകള്‍ ഉള്ള ഭാഗം തിരഞ്ഞെടുത്തതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
വഴിയിലെ മൂന്നു വീട്ടുകാര്‍ക്കും റോഡ് ചേരുന്ന മുട്ടാര്‍ റോഡ് പരിസരത്തെ നാല് വീട്ടുകാര്‍ക്കുമാണ് നോട്ടിസ് നല്‍കിയത്. ചിലരുടെ വീടിന്‍റെ ഭാഗങ്ങളും മതിലും നഷ്ടപ്പെടും. ഒരു വീടും പോകാതെ റോഡ് കടന്നു പോകാനുള്ള വഴി ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് ചേരുന്ന ഭാഗത്തെ വീടുകള്‍ക്കും നോട്ടിസ് ലഭിച്ചിട്ടുണ്ട്. ഇതും ആളില്ലാത്ത ഭാഗത്തേക്ക് മാറ്റാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബൈപാസ് റോഡ് വളയാതെ തന്നെ മുന്നോട്ടു കൊണ്ടുപോകാനുള്ള വഴി ഉണ്ടായിട്ടും വീടുകളുള്ള ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.