ജലഅതോറിറ്റിയുടെ വീഴ്ച കാരണം അടൂരില്‍ ഒരു റോഡ് ചെളിക്കുളമായി. 15 ദിവസമെന്ന് പറഞ്ഞ് തുടങ്ങിയ പണി ഒരുമാസമായിട്ടും പൂര്‍ത്തിയായിട്ടില്ല. പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍.
അടൂര്‍ പറക്കോട് ചിറണിക്കല്‍ റോഡിലാണ് ദുരിതം.പഴയ പൈപ്പുകള്‍ മാറ്റുന്നതായിരുന്നു പണി. 15 ദിവസം പറഞ്ഞു.ഇഴഞ്ഞിഴഞ്ഞ് ഒരുമാസമായി..മഴ നിലയ്ക്കാതെ പെയ്യുന്നതോടെ റോഡ് ചെളിക്കുളമായിക്കഴിഞ്ഞു. പ്രദേശത്തെ കടകളില്‍പ്പോലും കയറാന്‍ കഴിയാത്ത അവസ്ഥയായി. പണി ഇഴയുന്നത് കാരണം അടൂര്‍ നഗരസഭയുടേയും പള്ളിക്കല്‍ പഞ്ചായത്തിന്‍റേ അതിര്‍ത്തി പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങി.പണം കൊടുത്ത് ടാങ്കറില്‍ വെള്ളം എത്തിക്കേണ്ട സ്ഥിതിയാണ്.
ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള അടികാരണം15വര്‍ഷമായി റോഡിന്‍റെ നവീകരണം നടക്കുന്നില്ല.ടാറിങ്ങ് കഴിഞ്ഞ് പൈപ്പിടാമെന്ന വിചിത്ര വാദമാണ് പോതുമരാമത്ത് നടത്തിയത്.പൈപ്പിട്ട ശേഷം മതി ടാറിങ്ങെന്ന് നാട്ടുകാരും നിലപാട് എടുത്തു.ഇതോടെയാണ് പണികള്‍ ബോധപൂര്‍വം എന്ന മട്ടില്‍ ഇഴയുന്നത്