ചൂണ്ടയിടാൻ പോയ പോളിടെക്നിക് വിദ്യാർഥി പുഞ്ചയിലെ വെള്ളത്തിൽ വീണ് മരിച്ചു. പന്തളം വലക്കടവ്, ചരുവിൽ വീട്ടിൽ റെബുവിന്റെ മകൻ മാർട്ടിൻ(21) ആണ് മരിച്ചത്. പൂഴിക്കാട് ചക്രപ്പുര കരിങ്ങാലിപുഞ്ചയിൽ ചൂണ്ട ഇട്ട് മീൻ പിടിക്കുന്നതിനിടെയായിരുന്നു സംഭവം. റെബു-മിനി ദമ്പതികളുടെ ഏക മകനാണ്.
നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം വൈകുന്നേരം 5.30-ഓടെയാണ് നടന്നത്. പൂഴിക്കാട് ചക്രപ്പുര കരിങ്ങാലിപുഞ്ചയിൽ ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടെ മാർട്ടിൻ അബദ്ധത്തിൽ പുഞ്ചയിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവരുടെ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും വിദ്യാർഥിയെ രക്ഷിക്കാനായില്ല.
അടൂരിൽ നിന്ന് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് വിദ്യാർഥിയുടെ മൃതദേഹം പുഞ്ചയിൽ നിന്നും കണ്ടെടുത്തത്. തുടർനടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.