പത്തനംതിട്ട കോന്നി ആനക്കൂട്ടിലെ ചിത്രകലാ ക്യാമ്പില്‍ തെളിഞ്ഞതില്‍ ഏറെയും ആനച്ചിത്രങ്ങള്‍. ചിത്രകലാപരിഷത്താണ് നിറച്ചാര്‍ത്ത് എന്നപേരില്‍ ക്യാമ്പ് സംഘടിപ്പിച്ചത്. 75 ചിത്രകാരന്‍മാര്‍ പങ്കെടുത്തു.
ആനക്കൂട്ടിലാണ് ക്യാമ്പെങ്കിലും പ്രത്യേക വിഷയമില്ല. ചുറ്റും ആനകള്‍. ചിത്രകാരന്‍മാരുടെ മനസില്‍ തെളിഞ്ഞതിലേറെയും ആനച്ചിത്രങ്ങള്‍. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വരയുമായി എത്തി. പത്തനംതിട്ട,കൊല്ലം,തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള ചിത്രകാരന്‍മാരാണ് എത്തിയത്.
വനംവകുപ്പുമായി ചേര്‍ന്നാണ് ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചത്. ആദ്യമായാണ് ചിത്രകലാപരിഷത്ത് ആനക്കൂട്ടിലേക്ക് ക്യാമ്പുമായി വരുന്നത്. ചിത്രകാരന്‍മാര്‍ക്കും വേറിട്ട അന്തരീക്ഷമായതിനൊപ്പം സന്ദര്‍ശകര്‍ക്കും ക്യാമ്പ് കൗതുകമായി. ഏല്ലാമാസവും വ്യത്യസ്തമായ ഇടങ്ങളില്‍ ക്യാമ്പ് സംഘടിപ്പിക്കാറുണ്ട് എന്ന് ചിത്രകലാ പരിഷത്ത് ഭാരവാഹികള്‍ പറഞ്ഞു.