swami-ayyappan-stop

പന്തളം നഗരസഭയുടെ സ്വാമി അയ്യപ്പൻ എന്ന് പേരിട്ട പുതിയ ബസ് സ്റ്റാൻഡ് നാളെ തുറക്കും. കേന്ദ്രമന്ത്രി  ജോർജ് കുര്യനാണ് ഉദ്ഘാടനം ചെയ്യുന്നത്. ബിജെപി ഭരിക്കുന്ന പന്തളം നഗരസഭാ കൗൺസിലാണ് ബസ് സ്റ്റാൻഡിന് സ്വാമി അയ്യപ്പൻ എന്ന പേര് നൽകിയത്.

അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അരങ്ങേറുന്നതിനിടയിലാണ് സ്വാമി അയ്യപ്പനെന്ന പേരിൽ ബസ് സ്റ്റാൻഡ് തുറക്കുന്നത്. ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയുടെ തീരുമാനത്തെ എൽഡിഎഫും യുഡിഎഫും പിന്തുണയ്ക്കുകയായിരുന്നു. അയ്യപ്പൻ്റെ നാടായതുകൊണ്ടാണ് പേരിട്ടതെന്ന് നഗരസഭാ ചെയർമാൻ. 2023 ഓഗസ്റ്റ് 17നായിരുന്നു സ്റ്റാൻഡിന്റെ നിർമ്മാണ ഉദ്ഘാടനം. പണി പൂർത്തിയാക്കി അവസാനവട്ട മിനുക്കുപണികൾ നടക്കുകയാണ്.

ENGLISH SUMMARY:

Pandalam Bus Stand, named Swami Ayyappan, is set to open tomorrow. The bus stand opening, inaugurated by Union Minister George Kurian, marks a significant development in Pandalam's infrastructure.