പന്തളം നഗരസഭയിലെ എല്ലാ മുന്നണി സ്ഥാനാര്‍ഥികളുടേയും കാരിക്കേച്ചര്‍ വരച്ച് ചിത്രകാരന്‍. പന്തളം പെരുമ്പുളിക്കല്‍ സ്വദേശി മനു ഒയാസിസ് ആണ് ചിത്രങ്ങള്‍ വരച്ചത്.ഞായര്‍ മുതല്‍ തിരഞ്ഞെടുപ്പ് ദിനം വരെ വരച്ച ചിത്രങ്ങള്‍ പന്തളത്ത് പ്രദര്‍ശിപ്പിക്കും
കഴിഞ്ഞ32വര്‍ഷമായി ചിത്രകലാ രംഗത്തുണ്ട് മനു ഒയാസിസ്.പല കാരിക്കേച്ചറുകളും വരച്ചിട്ടുണ്ട്.ഇത്തവണയാണ് സ്ഥാനാര്‍ഥികളെ വരയ്ക്കാന്‍ തുടങ്ങിയത്.പന്തളം നഗരസഭയില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ പലരും സുഹൃത്തുക്കളാണ്.ആ സ്നേഹത്തില്‍ വര തുടങ്ങി.ഇടതെന്നോ വലതെന്നോ ബിജെപിയെന്നോ ഭേദമില്ലാതെ വരച്ചു.വരച്ചതില്‍ പലതും ഹിറ്റായി. 34 ഡിവിഷനുകളിലായി മൂന്നു പ്രമുഖ മുന്നണികളുടേതുമായി ആകെ 102സ്ഥാനാര്‍ഥികളുണ്ട്.എല്ലാവരേയും വരച്ചു.ഒരു ഡിവിഷനിലെ മൂന്നു സ്ഥാനാര്‍ഥികളുടേയും കാരിക്കേച്ചറുകള്‍ ഒരുമിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വിട്ടു.മറ്റ് ജോലികളെല്ലാം മാറ്റി വച്ചായിരുന്നു ചിത്രം വര.
വരച്ച ചിത്രങ്ങള്‍ ഞായര്‍ മുതല്‍ തിരഞ്ഞെടുപ്പ് ദിവസം വരെ പന്തളത്ത് പ്രദര്‍ശിപ്പിക്കും.പ്രദര്‍ശനത്തിന് ശേഷം ചിത്രങ്ങള്‍ അതത് സ്ഥാനാര്‍ഥികള്‍ക്ക് കൈമാറും. നവകേരള സദസിന്‍റെ സമയത്ത് എല്ലാ മന്ത്രിമാരുടേയും ചിത്രങ്ങള്‍ വരച്ച് പ്രദര്‍ശിപ്പിച്ചിരുന്നു.കലാജീവിതത്തിനൊപ്പം പിന്തുണയുമായി കുടുംബവുമുണ്ട്.കെട്ടുകാഴ്ചകളില്‍ കാണുന്ന ഭീമാകാരന്‍മാരായ കെട്ടുകാളകളുടെ തലകള്‍ കൊത്തിയെടുക്കുന്നതിലും വിദദ്ധനായ ശില്‍പിയാണ് മനു ഒയാസിസ്.