പന്തളം നഗരസഭ നിർമിക്കുന്ന പുതിയ ബസ് സ്റ്റാൻഡ്,,, സ്വാമി അയ്യപ്പൻ മുനിസിപ്പൽ ബസ് സ്‌റ്റാൻഡ് എന്ന പേരിലറിയപ്പെടും. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമായി. ഈ മാസം 30 ന് ഉദ്ഘാടനം ചെയ്യും
പന്തളത്ത് ബദൽ അയ്യപ്പ സംഗമം നടക്കാനിരിക്കെയാണ് ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയുടെ തീരുമാനം. നിർമ്മാണം പൂർത്തിയാകുന്ന ബസ് സ്റ്റാൻഡിന് സ്വാമി അയ്യപ്പൻ നഗരസഭ ബസ്റ്റാൻഡ് എന്നു പേരിട്ടു. എൽഡിഎഫും യുഡിഎഫും പിന്തുണച്ചു. അയ്യപ്പൻറെ നാടായത് കൊണ്ടാണ് തീരുമാനമെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു
2023 ഓഗസ്‌റ്റ് 17നായിരുന്നു സ്റ്റാൻഡിൻ്റെ നിർമാണോദ്ഘാടനം. രണ്ട് വർഷം പിന്നിടുമ്പോഴാണ് ജോലികൾ അവസാനഘട്ടത്തിലെത്തുന്നത്. മുപ്പതിന് കേന്ദ്രമന്ത്രി ജോർജ് കുര്യനാണ് ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്യുന്നത്