പന്തളം നഗരസഭയില്‍ സ്ഥാനാര്‍ഥിനിര്‍ണയത്തിലെ പാളിച്ചകളും ക്രോസ് വോട്ടിങ്ങുമാണ് ബിജെപി പിന്നോട്ടു പോകാന്‍ കാരണമെന്ന് മുന്‍ അധ്യക്ഷ സുശീല സന്തോഷ്. വലിയ ഒറ്റക്കക്ഷി ആയെങ്കിലും,സ്വര്‍ണപ്പാളി വിവാദം കാരണം പ്രതീക്ഷിച്ച വിജയം വന്നില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പി.ബി ഹര്‍ഷകുമാര്‍ പറഞ്ഞു.

പന്തളം നഗരസഭയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പി ല്‍ 18 സീറ്റില്‍ വന്ന് അധികാരം പിടിച്ച ബിജെപിക്ക് ഇത്തവണ 9 സീറ്റേ കിട്ടിയുള്ളു.മുന്‍ അധ്യക്ഷ സുശീല സന്തോഷ് വിജയിച്ചെങ്കിലും പല പ്രമുഖരും തോറ്റു. ചില സീറ്റുകളിലെ സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്ന് ആദ്യ നാലു വര്‍ഷം അധ്യക്ഷയായിരുന്ന സുശീല സന്തോഷ് പറഞ്ഞു. ബിജെപിയെ ഒഴിവാക്കാന്‍ യുഡിഎഫും എല്‍ഡിഎഫും വോട്ടുമറിച്ചു. ഇരുകൂട്ടരും സൃഷ്ടിച്ച വിവാദങ്ങളും ബാധിച്ചു.

സംസ്ഥാനത്ത് യുഡിഎഫ് തരംഗം വീശിയിട്ടും അയ്യപ്പന്‍റെ നാടായ പന്തളത്ത് എല്‍ഡിഎഫ് 14 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാര്‍ കൃത്യമായ നിലപാട് സ്വീകരിച്ചെങ്കിലും ജനങ്ങളെ ഒരു പരിധിവരെ തെറ്റിദ്ധരിപ്പിക്കാന്‍ എതിര്‍ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞു. ഭരണസമിതി രൂപീകരിക്കും എന്നും പന്തളത്തിന്‍റെ ചുമതലയുള്ള പി.ബി.ഹര്‍ഷകുമാ‍ര്‍ പറഞ്ഞു. പി.ബി.ഹര്‍ഷകുമാ‍ര്‍,ജില്ലാ സെക്രട്ടേറിയറ്റംഗം. കഴിഞ്ഞ തവണ നാലു സീറ്റ് മാത്രം നേടിയ കോണ്‍ഗ്രസ് ഇത്തവണ 11സീറ്റ് നേടി നില മെച്ചപ്പെടുത്തി. ശക്തമായ പ്രതിപക്ഷമായി തുടരാനാണ് കോണ്‍ഗ്രസ് തീരുമാനം. എന്തായാലും കലുഷിതമായ ഭരണകാലമാകും ഇനി വരുന്നത്.

ENGLISH SUMMARY:

Pandalam election results show a shift in power dynamics. While no single party secured a clear majority, the political landscape suggests a period of coalition-building and negotiation to form the governing body.