krishi-farming

നിലയ്ക്കാത്ത മഴകാരണം ഓണക്കൃഷി പാളിയെന്ന് പത്തനംതിട്ട അടൂരിലെ കര്‍ഷകര്‍. ഏത്തക്കുല അടക്കം നാടന്‍ പച്ചക്കറി കൃഷികള്‍ നഷ്ടത്തിലായി. കിട്ടിയതുമായി വിപണി പിടിക്കാന്‍ നോക്കിയെങ്കിലും ഇതരസംസ്ഥാന പച്ചക്കറികള്‍ രംഗം കീഴടക്കി. ഓണക്കാലത്തെ കൊയ്ത്തും ഓര്‍മയായി.

ഓണക്കൃഷി ഇറക്കിയത് മുതല്‍ കനത്ത മഴയാണ്.വരൾച്ച മുരടിച്ചും വെള്ളം കയറിയും പച്ചക്കറി കൃഷി നശിച്ചു.പാവല്‍,പടവലം,പയര്‍ കൃഷികള്‍ അഴുകിപ്പോയി.ഏനാത്ത് കരിപ്പാൽ ഏലായിൽ മാത്രം കുടം വന്നതും കുലച്ചതുമായ 500ഏത്തവാഴയ‌ാണ് കാറ്റിൽ നശിച്ചത്.മഴയെ അതിജീവിച്ച് കിട്ടിയ വിളകളുമായി വില്‍ക്കാന്‍ ചെന്നപ്പോള്‍ എല്ലാം തമിഴ്നാട്ടില്‍ നിന്ന് വന്നുകഴിഞ്ഞു.നൂറുരൂപവരെ നാടന്‍ ഏത്തക്കുലയ്ക്ക് കിട്ടിയിരുന്ന സ്ഥാനത്ത് മറുനാടല്‍ കുലകള്‍ വിപണി കീഴടക്കി.പച്ചക്കറികളും ഇറക്കുമതിയായി.

ഓണക്കാലത്തെ കൊയ്ത്തും ഓര്‍മയായി.വർഷത്തിൽ രണ്ടു തവണ കൃഷി ചെയ്തിരുന്നമണ്ണടി മണൽക്കണ്ടം ഏലായിൽ മഴകാരണം ഇക്കുറി നെൽക്കൃഷിയില്ല.ഏനാത്ത് കരിപ്പാൽ ഏലായിൽ മഴ കാരണം കൃഷി വൈകിയതിനാൽ ഓണക്കാലം കഴിഞ്ഞേ കൊയ്ത്തുള്ളു. കളമല കരിപ്പാൽ ഏലായിൽ രണ്ടര ഏക്കറിൽ നെൽക്കൃഷിയിറക്കി.വെള്ളത്തിന്റെ കുത്തൊഴുക്കിൽ നെൽച്ചെടികൾ ഒലിച്ചു പോയി.ശേഷിച്ച കൃഷി കതിരണിയാൻ ഇനിയും സമയമെടുക്കും.കഴിഞ്ഞ കൃഷിയിൽ നിന്ന് സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണവും ലഭിച്ചില്ല. പ്രതിസന്ധിക്കിടയിലും ഉള്ള നാടന്‍ പച്ചക്കറി തേടി ചില നാട്ടുകാര്‍ വരുന്നുണ്ട്.

ENGLISH SUMMARY:

Farmers in Adoor, Pathanamthitta, are facing severe setbacks as continuous rains have destroyed Onam-season crops. Local vegetables such as snake gourd, ridge gourd, and beans were ruined by waterlogging and rot. In Enath Karippal Ela alone, nearly 500 banana plants, either uprooted or split, were lost due to strong winds. Farmers who tried to sell the surviving produce found themselves pushed out of the market by cheaper vegetables imported from Tamil Nadu. Traditionally, native bananas fetched up to ₹100 per bunch, but now outside produce dominates local markets.