TOPICS COVERED

പത്തനംതിട്ട കോന്നിയിൽ നിർമ്മാണം നടക്കുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ പകുതി സ്ഥലം സ്വകാര്യ വ്യക്തിയുടേതായി. സമ്മതപത്രം വെച്ച് കെ.എസ്.ആർ.ടി.സി സ്വന്തം പേരിൽ ആക്കിയ സ്ഥലം യഥാർത്ഥ ഉടമ കോടതി വിധിയിലൂടെ തിരിച്ചു പിടിച്ചു. സ്ഥലത്തിന് അർഹമായ വില കിട്ടാത്തതായിരുന്നു പ്രശ്നമെന്നും വില കിട്ടിയാൽ സ്ഥലം കൈമാറുമെന്നും ഉടമ പറയുന്നു.

സ്ഥലം കൈമാറാമെന്ന് സമ്മതിച്ചു. വെള്ള പേപ്പറിൽ സമ്മതപത്രം നൽകി. യഥാർത്ഥ സ്ഥലം ഉടമ കരമടച്ചുകൊണ്ടിരുന്നു. കെഎസ്ആർടിസി കൃത്യമായി റജിസ്റ്റർ ചെയ്ത് സ്ഥലം ഏറ്റെടുത്ത് പണം നൽകിയില്ല.  2017ല്‍ സ്ഥലം ഉടമ രവി എസ് നായര്‍ ഹൈക്കോടതിയെ സമീപിച്ചു. ഒന്നുകില്‍ പണം അല്ലെങ്കില്‍ ഭൂമി തിരികെ കൊടുക്കണമെന്ന് ഉത്തരവ് വന്നു.

ഇത്തവണ കരമടയ്ക്കാൻ ചെന്നപ്പോൾ സ്ഥലം കെഎസ്ആർടിസിയുടെ പേരിൽ . ഈ ചതി എങ്ങനെ വന്നു എന്ന് ചോദിച്ചു രവി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.  ഭൂമി അളന്ന്,  തിരിച്ചു നല്‍കാന്‍  ഹൈക്കോടതി ഉത്തരവിട്ടു. ഇതോടെ താലൂക്ക് സര്‍വ്വേയര്‍ ഭൂമി അളന്നു നല്‍കി.

പണം കൊടുത്ത് സ്ഥലം വാങ്ങി ഇല്ലെങ്കിൽ പുതിയ ബസ്സ്റ്റാൻഡിന്‍റെ നിർമ്മാണം പ്രതിസന്ധിയിലാവും.  സ്ഥലമുടമ അഡ്വാന്‍സ് പൊസഷന്‍ നല്‍കിയിരുന്നുവെന്നും  പണം പഞ്ചായത്ത് നല്‍കാത്തതാണ് തിരിച്ചടിയാതെന്നും കെ.യു ജനീഷ് കുമാര്‍ എം എല്‍ എ വിശദീകരിച്ചു.

ENGLISH SUMMARY:

KSRTC land dispute halts Konni bus stand construction. The construction of the KSRTC bus stand in Konni, Pathanamthitta faces a setback as half of the land belongs to a private individual who reclaimed it through a court order due to unpaid compensation.