ക്ഷീരകർഷകയ്ക്ക് സബ്സിഡി വാഗ്ദാനം ചെയ്തു വഞ്ചിച്ചതിൽ മന്ത്രി  ജെ.ചിഞ്ചു റാണിയുടെ വിശദീകരണങ്ങൾ തള്ളി കുടുംബം. അടൂർ നെല്ലിമുകൾ സ്വദേശി അശ്വതിയാണ് ക്ഷീരവികസന വകുപ്പിന്റെ വാക്ക് വിശ്വസിച്ച് ഇറങ്ങി കടത്തിലായത്. നാലര ലക്ഷം രൂപ സബ്സിഡി ഉണ്ടായിരുന്ന പദ്ധതി ലോണെടുത്ത് തുടങ്ങിയതിന് പിന്നാലെ ക്ഷീര വികസന വകുപ്പ് പ്രഖ്യാപിച്ചിരുന്ന സബ്സിഡിയും റദ്ദായി.

അടൂർ നെല്ലിമുകൾ സ്വദേശി അശ്വതിയാണ് ക്ഷീര വികസന വകുപ്പിന്‍റെ ചതിയിൽ പെട്ടു കുടുങ്ങിയത്. പത്തു പശുവിനെ വളർത്താനുള്ള പദ്ധതി കൊടുക്കാം എന്ന് പഞ്ചായത്ത് പറഞ്ഞതോടെ ബാങ്ക് ലോൺ എടുത്തു. 4.6 ലക്ഷം ആയിരുന്നു പറഞ്ഞിരുന്ന സബ്സിഡി. 11 ലക്ഷത്തിലധികം രൂപ വായ്പയെടുത്ത് ഫാം തുടങ്ങി.  തൊട്ടുപിന്നാലെയാണ് പദ്ധതി സർക്കാരിന് ഫണ്ട് ഇല്ലാത്തതു കാരണം നിർത്തിവെച്ചു എന്നറിയുന്നത്. വേറെന്തെങ്കിലും സ്കീമില്‍ സബ്സിഡി അടയ്ക്കാനുള്ള തുക ലഭിച്ചിരുന്നെങ്കില്‍ വായ്പ അടച്ചു തീര്‍ക്കാവുന്നതെയുള്ളൂ എന്ന് അശ്വതി പറഞ്ഞു. 

ചിങ്ങം ഒന്നിന് മനോരമ ന്യൂസ് ഈ വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി ചിഞ്ചു റാണി ഫേസ്ബുക്കിലൂടെ വിശദീകരിച്ചത്.  പദ്ധതി നിർത്തിയെങ്കിലും ബാങ്ക് ലോണിന് പലിശ അടയ്ക്കാൻ കുടുംബത്തെ സഹായിക്കും. തങ്ങൾ ആവശ്യപ്പെട്ടത്  വായ്പ ഇളവല്ല സബ്സിഡി ആണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

തങ്ങൾ പലിശ പദ്ധതിയിൽ അല്ല ചേർന്നത്  എന്ന് അശ്വതിയും പറയുന്നു. പദ്ധതി ലഭിച്ചു എന്നു പറഞ്ഞുകൊണ്ട് വീഡിയോ വരെ ചിത്രീകരിച്ചു.

ENGLISH SUMMARY:

Dairy farming subsidy fraud leaves Kerala farmer in debt. A dairy farmer in Kerala was promised a subsidy but was later denied, leaving the family struggling with debt after investing in a dairy farm.