നിലമ്പൂര്‍ തേക്കിനെ വെല്ലുന്ന തേക്ക് തടികളുടെ വില്‍പന കോന്നിയില്‍ തുടങ്ങി. പൊതുജനങ്ങള്‍ക്ക് നേരിട്ട് വനംവകുപ്പില്‍ നിന്ന് തടിവാങ്ങാം. കാട്ട് തേക്ക് തേടി കര്‍ണാടകയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും വന്‍സംഘമുണ്ട്. ചന്ദനത്തടികളുടെ വില്‍പനയും ആരംഭിച്ചിട്ടുണ്ട്.
നിലമ്പൂര് മാത്രമല്ല ഇങ്ങ് കോന്നിയിലുമുണ്ട് ഗംഭീര തേക്കിന്‍ തടി. അറുപത് വര്‍ഷം പഴക്കമുള്ള മരങ്ങളാണ് മുറിച്ച് അടുക്കിയിരിക്കുന്നത്. കാട്ട് തേക്കിനാണ് ആവശ്യക്കാര്‍ കൂടുതല്‍. നിറവും മണവും നാട്ടിലെ തേക്കിനേക്കാള്‍ വ്യത്യാസമുണ്ട്. മണം കൊണ്ട് ഏത് നാട്ടിലെ തേക്ക് എന്ന് പറയുന്ന വിദഗ്ധരുണ്ട്. കര്‍ണാടകയിലേക്കും തമിഴ്നാട്ടിലേക്കും ആണ് കൂടുതലും വലിയ തേക്കുകള്‍ പോകുന്നത്.
തെക്കന്‍ കേരളത്തില്‍ വനംവകുപ്പില്‍ നിന്ന് തേക്ക് വാങ്ങാന്‍ കഴിയുന്ന ഏക ഇടമാണ് പുനലൂര് ടിംബര്‍ ഡിവിഷനിലെ കോന്നി. വീട് നിര്‍മാണത്തിനുള്ള അനുമതി പത്രം കെട്ടിടത്തിന്‍റെ പ്ലാന് പാര്‍ കാര്‍ഡ് തിരിച്ചറിയല്‍ രേഖ.ഇത്രയുമായി വന്നാല്‍ മാത്രമേ തടി കിട്ടൂ. ചെറിയതോതില്‍ ചന്ദനത്തിന്‍റെ കച്ചവടവും ഡിപ്പോയിലുണ്ട്. തമിഴ്നാട്ടില്‍ നിന്നടക്കം ആള്‍ക്കാര്‍ തേക്കിന്‍ തടി വാങ്ങാനെത്തുന്നുണ്ട്. ലേലത്തിലൂടെയാണ് കച്ചവടക്കാര്‍ക്ക് തടി വില്‍ക്കുന്നത്.