കോന്നി താവളപ്പാറയിൽ കാട്ടാന ശല്യത്തിന് സ്‌ഥിര പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധത്തിൽ. കഴിഞ്ഞദിവസങ്ങളില്‍ വീടിന് ചേർന്നുള്ള മതിലുകൾ തകർത്ത് എത്തിയ കാട്ടാന കൃഷിയും വ്യാപകമായി നശിപ്പിച്ചു. വനാർതിർത്തിയിലുണ്ടായിരുന്ന കിടങ്ങുകൾ മണ്ണിടിഞ്ഞുവീണ് നികന്നു കഴിഞ്ഞു.
ഉത്തരകുമരംപേരൂർ ഫോറസ്‌റ്റ് സ്‌റ്റേഷൻ ക്യാമ്പിൻ്റെ തൊട്ടടുത്താണ് ആനശല്യം ഈ വർഷവും ചക്ക വിളഞ്ഞു തുടങ്ങിയതോടെ ആന സ്‌ഥിരമായി നാട്ടിലിറങ്ങിത്തുടങ്ങിയിരുന്നു പലരും ചക്കവെട്ടി ഒഴിവാക്കി കഴിഞ്ഞയാഴ്‌ച താവളപ്പാറ മുളയ്ക്കൽ ഇല്ലത്തിനോട് ചേർന്ന മതിൽ തകർത്തു കമുക് വാഴ തുടങ്ങി സർവകൃഷിയും ചതച്ചരച്ചു കഴിഞ്ഞവർഷം ഷെഡ്‌ഡിന്റെ മേൽക്കൂരതകർത്തിരുന്നു.
സമീപത്തെ മറ്റ് പറമ്പുകളിലും കാട്ടാന ഇറങ്ങുന്നുണ്ട് പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവർക്കാണ് വലിയ നഷ്‌ടം മുൻപ് കിടങ്ങ് ഉണ്ടായിരുന്നെങ്കിലും അത് നികന്നു സൗരോർജ വേലി മരങ്ങൾ തള്ളിയിട്ട് തകർത്താണ് ആന ഇറങ്ങുന്നത് തൊട്ടടുത്തുള്ള ഫോറസ്‌റ്റ് ക്യാമ്പിൽ ആവശ്യത്തിന് വാച്ചർമാരില്ല പത്ത് വർഷമായി ആനശല്യത്തിൽ പരാതി നൽകിയിട്ടും തടയാനുള്ള നടപടി ഇല്ല എന്നാണ് നാട്ടുകാരുടെ പരാതി