പത്തനംതിട്ടയിലെ കോന്നി ഇളകൊള്ളൂർ സെന്റ് ജോർജ് ഹൈസ്കൂൾ വളപ്പിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈൻ ഭയപ്പെടുത്തുന്നതെന്ന് പഞ്ചായത്ത് അംഗം. വൈദ്യുതി ലൈന്‍ ഉള്ളത് കൈയെത്തുന്ന ഉയരത്തിലെന്നും പഞ്ചായത്ത് അംഗം വി.ശങ്കർ പറഞ്ഞു.
സ്കൂൾ ഓഫീസും ഹൈസ്കൂൾ ഉൾപ്പെടുന്ന കെട്ടിടത്തോടും ചേർന്നാണ് ഈ വൈദ്യുതി കമ്പികൾ . ഊഞ്ഞാൽ അടക്കം ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഇരുമ്പ് ഷെഡ്ഡും സമീപത്താണ്. ഓഫിസ് വരാന്തയിൽ നിന്ന് കൈയെത്തുന്ന ദൂരത്തിൽ മാത്രമാണ് വൈദ്യുതി ലൈൻ ഉള്ളതെന്ന് പഞ്ചായത്ത് അംഗം വി. ശങ്കർ പറയുന്നു.
കളിസ്ഥലത്തെ വൈദ്യുതി കമ്പിക്ക് താഴെ വാഴയും മറ്റ് മരച്ചില്ലകളും തട്ടിനിൽക്കുന്നുണ്ട്. രക്ഷിതാക്കൾ ഉൾപ്പെടെ കോന്നി കെ.എസ്.ഇ.ബി അധികൃതരെ വിവരം അറിയിച്ചിട്ടും നടപടി ഇല്ല. കെഎസ്ഇബിയെ അറിയിച്ചെന്ന് സ്കൂൾ അധികൃതരും പറയുന്നു. വീഴാറായ പോസ്റ്റ് ആഴ്ചകളോളം കയറു കെട്ടി നിർത്തിയതും കോന്നി കെഎസ്ഇബി ആയിരുന്നു