പ്രതീകാത്മക ചിത്രം
സ്കൂൾ തുറന്നിട്ട് ഒന്നരമാസം. വിദ്യാർത്ഥി സംഘടനകളുടെ പഠിപ്പു മുടക്കില്‍ അവധി ബഹളമാണ് പത്തനംതിട്ടയ്ക്ക്. നാല് ദിവസമാണ് ജില്ലയില്‍ പഠിപ്പ് മുടക്ക് നടന്നത്. കെഎസ്‍യു സംസ്ഥാന വ്യാപകമായി രണ്ട് പഠിപ്പു മുടക്കും പത്തനംതിട്ട ജില്ലയിൽ ഒരു വിദ്യാഭ്യാസ ബന്ദും ആഹ്വാനം ചെയ്തു. ജൂൺ 18 ന് ജില്ലയിലെ കെഎസ്‌യു നേതാക്കൾക്ക് മർദ്ദനമേറ്റു എന്ന് ആരോപിച്ച് കെഎസ്‍യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്. ജൂൺ 25 ഭാരത് മാതാ സമരവുമായി ബന്ധപ്പെട്ട് കെഎസ്‌യു പ്രവർത്തകർക്ക് മർദ്ദനമേറ്റു എന്ന് ആരോപിച്ച് വീണ്ടും വിദ്യാഭ്യാസ ബന്ദ്.
ജൂൺ 23 സംസ്ഥാന സെക്രട്ടറിക്ക് മർദ്ദനമേറ്റു എന്ന് ആരോപിച്ച് എബിവിപിയുടെ സംസ്ഥാന വ്യാപക പഠിപ്പു മുടക്ക്. ജൂലൈ 10 ഗവർണർക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി എസ്എഫ്ഐയുടെ സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക്. ജൂലൈ 17 കൊല്ലം തേവലക്കരയിലെ വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് പഠിപ്പ് മുടക്കിന് കെ എസ് യു ആഹ്വാനം. അവധിയുടെ പ്രളയമാണ് ജില്ലയില്‍. ഇതിനിടെ മഴ അവധി കൊണ്ടുപോയ ദിവസങ്ങൾ വേറെ. സർക്കാർ അധ്യായന സമയം കൂട്ടാൻ ആലോചിക്കുമ്പോഴാണ് വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ പഠിപ്പുമുടക്ക് സമരം കൂടുന്നത്