പണിമുടക്ക് ദിനത്തില്‍ പത്തനംതിട്ട വള്ളിക്കോട് പഞ്ചായത്തിൽ ജീവനക്കാരി എത്തും മുൻപ് ഓഫീസ് പൂട്ടി സിപിഎം നേതാവായ പ്രസിഡന്‍റ്. ജീവനക്കാരി വരുമെന്ന് അറിഞ്ഞാണ് പൂട്ടിയതെന്നും രാഷ്ട്രീയമുതലെടുപ്പിനുള്ള ശ്രമമായിരുന്നുവെന്നുമാണ് പ്രസിഡന്‍റിന്‍റെ ന്യായീകരണം. ജീവനക്കാർ പിന്നീട് തദ്ദേശ സ്വയംഭരണ ജോയിൻ രജിസ്ട്രാർ ഓഫീസിലെത്തി ഒപ്പിട്ടു.
വള്ളിക്കോട് പഞ്ചായത്തിലെ സീനിയർ ക്ലർക്ക് വിദ്യയും മറ്റുചില ജീവനക്കാരുമാണ് പുറത്തായത്. വിദ്യ എത്തിയപ്പോൾ പഞ്ചായത്ത് ഓഫീസ് പൂട്ടിയിരിക്കുന്നു. താക്കോൽ കൊണ്ടുപോയത് പഞ്ചായത്ത് പ്രസിഡൻറ് മോഹനൻ നായർ. ഇതോടെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകരും എൻജിഒ സംഘ് പ്രവർത്തകരും എത്തി
വിദ്യ അയൽക്കാരിയാണെന്നും വരുമെന്ന് അറിയാമായിരുന്നു എന്നും പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. സംഘർഷം ഉണ്ടാകുമെന്ന് കരുതിയാണ് പൂട്ടിയത്. രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമം. വിദ്യയും മറ്റു ജീവനക്കാരും പിന്നീട് പത്തനംതിട്ടയിലെ തദ്ദേശസ്വയംഭരണ രജിസ്ട്രാറുടെ ഓഫീസിലെത്തി ഒപ്പിട്ടു