pathanamthitta-rai

TOPICS COVERED

പത്തനംതിട്ട മലയാലപ്പുഴയിൽ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. വീടിനു മുകളിലേക്ക് മരം വീണ് ഒരാൾക്ക് പരുക്കേറ്റു .  ഒരു വീടിന്‍റെ മേൽക്കൂര പൂർണമായി തകർന്നപ്പോൾ മറ്റ് അഞ്ചു വീടുകൾക്കും കേടുപാടുകൾ ഉണ്ടായി.

മലയാലപ്പുഴ താഴം ശ്യാം നിവാസിൽ കൃഷ്ണൻ നായർക്കാണ് മരം വീണ്പരുക്ക് . രണ്ടു മരങ്ങളാണ് വീടിനു മുകളിലേക്ക് കടപുഴകി വീണത്. ഓടിട്ട മേൽക്കൂര പൂർണമായും തകർന്നു. കൃഷ്ണൻനാരുടെ തലയ്ക്ക് ആറു തുന്നലുണ്ട്.  ഭാര്യ ശ്യാമള കുമാരിക്കും നേരിയ പരുക്കുകളുണ്ട്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം. ടെലിവിഷൻ അടക്കം വീട്ടുപകരണങ്ങളും നശിച്ചു

മലയാലപ്പുഴ മേഖലയിൽ മരം വീണ് മറ്റ് അഞ്ചു വീടുകൾക്ക് കൂടി ഭാഗികമായ കേടുപാടുകൾ ഉണ്ടായി. പലയിടത്തും മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. വ്യാപകമായി വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു. ഇന്നലെ രാത്രി 9 മണിയോടെയാണ് മഴയ്ക്കൊപ്പം ശക്തമായ കാറ്റും എത്തിയത്. കൃഷി നാശത്തിന്റെ കണക്കെടുക്കുന്നതേയുള്ളൂ

ENGLISH SUMMARY:

Heavy rain and strong winds caused widespread damage in Malayalappuzha, Pathanamthitta. A person was injured when a tree fell on a house. One house lost its entire roof, while five other houses sustained partial damage.