മഴക്കാലമായതോടെ പത്തനംതിട്ട ഇളകൊള്ളൂര്‍ കാവുമുറിയില്‍ അച്ചന്‍കോവിലാറിന്‍റെ തീരത്തെ താമസക്കാര്‍ ഭീതിയില്‍. ആറിന്‍റെ തീരമിടിയുന്നതാണ് ഭയത്തിന് കാരണം. തീരമിടിഞ്ഞ് വാഹനങ്ങള്‍ ആറ്റില്‍ പതിച്ചിട്ടുണ്ട് എന്നും നാട്ടുകാര്‍ പറയുന്നു.
കിഴക്കന്‍ വെള്ളത്തിന്‍റെ വരവ് ശക്തമായാല്‍ ആറിന്‍റെ തീരത്ത് മണ്ണിടിഞ്ഞുതുടങ്ങും.മഴ കനത്താല്‍ ഇടിച്ചിലിന്‍റെ ആഘാതം കൂടും.തീരത്തിനടുത്തുള്ള പഞ്ചായത്ത് റോഡിന്‍റെ അരികിനോട് ചേര്‍ന്ന ഭാഗങ്ങളും ഇടിയുന്നുണ്ട്.അടുത്തുള്ള വൈദ്യുതി പോസ്റ്റുകള്‍ക്കും അപകട സാഹചര്യമെന്ന് നാട്ടുകാര്‍ പറയുന്നു
മുന്‍പ് തീരമിടിഞ്ഞ് മൂന്ന് വാഹനങ്ങള്‍ ആറ്റില്‍ വീണിട്ടുണ്ട്.പ്രമാടം കോന്നി പഞ്ചായത്തുകളുടെ അതിര്‍ത്തി മേഖലയാണ് ഇവിടം.ഇതാണ് പ്രതിസന്ധിയെന്നും നാട്ടുകാര്‍ പറയുന്നു.അടുത്തിടെ കോണ്‍ക്രീറ്റ് ചെയ്ത റോഡ് അടക്കം നദിയില്‍ പതിക്കുമെന്നാണ് നാട്ടുകാരുടെ പേടി.സംരക്ഷണ ഭിത്തിക്കുള്ള നടപടിയാണ് നാട്ടുകാര്‍ തേടുന്നത്