മക്കള്‍ കിടന്നിരുന്ന കട്ടിലിന് മുകളിലേക്ക് മരം വീണതിന്റെ ആഘാതത്തില്‍ ആണ് ആറന്‍മുള സ്വദേശിനി സുധ. മരം മെല്ലെ ചരിഞ്ഞുവീണത് കൊണ്ട് മാത്രമാണ് കുടുംബം രക്ഷപെട്ടത്.രക്ഷപെട്ടെങ്കിലും രോഗിയായ ഭര്‍ത്താവിനേയും കൂട്ടി ഇനി എവിടെ ജീവിക്കും എന്ന ആശങ്കയിലാണ് കുടുംബം.
കഴിഞ്ഞ രാത്രിയിലെ കാറ്റിലാണ് സുധയുടെ വീട് തകര്‍ന്നത്.വീട്ട് മുറ്റത്തെ പ്ലാവാണ് എല്ലാം തകര്‍ത്തത്.ചരിഞ്ഞു പതിയെ വീണത് കൊണ്ട് കുടുംബം രക്ഷപെട്ടു.പ്ലാവിനോട് ചേര്‍ന്നുള്ള മുറിയിലെ കട്ടിലില്‍ ആയിരുന്നു മക്കള്‍. മേല്‍ക്കൂര തകരുന്ന ശബ്ദത്തില്‍ വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപെട്ടു.വീടിന്‍റെ പകുതിഭാഗം തകര്‍ന്നു വീണു.അറ്റകുറ്റപ്പണി എളുപ്പമല്ല.ഹൃദ്രോഗിയായ ഭര്‍ത്താവിനെ മക്കളാണ് രക്ഷപെടുത്തിയത്.
ഹൃദ്രോഗം മാത്രമല്ല ഭര്‍ത്താവ് വൃക്ക രോഗിയുമാണ്. മരുന്നിലാണ് ജീവിതം.അതിന് തന്നെ വഴിയില്ലാതിരിക്കുമ്പോഴാണ് വീടും തകര്‍ന്നത്. മക്കള്‍ക്ക് ജോലിയാകും വരെയെങ്കിലും കഴിയാനൊരു വീട് വേണം എന്ന് സുധ പറയുന്നു.