nooranadu-hospital

TOPICS COVERED

നാലുമാസം മുമ്പ് ഉദ്ഘാടനം ചെയ്ത നൂറനാട് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി കെട്ടിടത്തിൽ ചോർച്ച. പുരുഷന്മാരുടെ വാർഡുൾപ്പെടെ ചോർന്നൊലിച്ച് വെള്ളം കെട്ടിക്കിടക്കുന്ന നിലയിലാണ്. കെട്ടിട നിർമ്മാണത്തിൽ അഴിമതിയും ക്രമക്കേടും നടന്നെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് വിജിലൻസിൽ പരാതി നൽകി. 

23 കോടി രൂപ മുടക്കി നിർമിച്ച സർക്കാർ ആശുപത്രി കെട്ടിടം ജനുവരി മൂന്നിന് മന്ത്രി വീണാ ജോർജാണ് ആഘോഷപൂർവ്വം ഉദ്ഘാടനം ചെയ്തത്. പിന്നാലെ തന്നെ കെട്ടിടത്തിൽ പലയിടത്തും വിള്ളലുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. തകർത്തു പെയ്ത മഴയോടെയാണ് പുറംമോടിയിൽ പൊതിഞ്ഞ കെട്ടിടത്തിന്റെ ദുരവസ്ഥ പുറത്തുവന്നത്. വാർഡും വരാന്തയുമെല്ലാം ചോർന്നൊലിച്ചു. പരന്ന വെള്ളത്തിൽ തെന്നി വീഴാതിരിക്കാൻ പേസ്പോഡ് വിരിച്ച് ആശ്വാസം കണ്ടെത്തേണ്ട ഗതികേടിലാണ് ജീവനക്കാരും രോഗികളും.

കെട്ടിട നിർമ്മാണത്തിൽ ഗുരുതര അഴിമതിയും ക്രമക്കേടും നടന്നെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. വിഷയത്തിൽ ഇനിയും നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.

ENGLISH SUMMARY:

Four months post-inauguration, the Nooranad Multi-Specialty Hospital building in Alappuzha is facing severe leakage, with water accumulating in wards. A Youth Congress leader has filed a Vigilance complaint alleging corruption in its construction.