പത്തനംതിട്ട പ്രമാടത്ത് മലിനജലം കെട്ടിക്കിടക്കുന്നത് കാരണം വീട്ടില്‍ക്കയറാന്‍ കഴിയാതെ കുടുംബങ്ങള്‍. സമീപത്തെ വയല്‍ നികത്തി മതില്‍കെട്ടിയതാണ് വെള്ളക്കെട്ടിന് കാരണം എന്നാണ് ആരോപണം. മഴക്കാലമായതോടെ പതിനഞ്ചോളം കുടുംബങ്ങളാണ് ദുരിതത്തിലായത്
മഴക്കാലമായാല്‍ വീട്ടിലേക്കുള്ള വഴിയില്‍ വെള്ളക്കെട്ടാണ്.വെറും വെള്ളമല്ല മാലിന്യം നിറഞ്ഞ വെള്ളം.മഴ കനത്താല്‍ വീടുകളിലേക്കും വെള്ളം കയറും.സമീപത്തെ വയല്‍ നികത്തിമതിലും കെട്ടിയതോടെയാണ് ദുരിതം തുടങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു.വയലായതിനാല്‍ പഞ്ചായത്ത് അനുമതി നിഷേധിച്ചതാണ്.വ്യവസായത്തിനുള്ള അനുമതി വാങ്ങിയാണ് നികത്തിയത്.ഇതോടെ ദുരിതം തുടങ്ങി
പഞ്ചായത്ത് സെക്രട്ടറി അടക്കം ഇടപെട്ട് വെള്ളമൊഴുകാന്‍ സ്ഥാപിച്ച പൈപ്പ് മാലിന്യം നിറഞ്ഞ് അടഞ്ഞു.പലവട്ടം ആവശ്യപ്പെട്ടിട്ടും വൃത്തിയാക്കുന്നില്ല എന്നും നാട്ടുകാര്‍ പറയുന്നു. മഴ കനത്തതോടെ പകര്‍ച്ചവ്യാധിപ്പേടിയിലാണ് നാട്ടുകാര്‍.നിലം നികത്തിയ ആള്‍ ഇതില്‍ പ്രതികരിച്ചിട്ടില്ല.