ചേനവളര്‍ന്ന് കര്‍ഷകനേക്കാള്‍ ഉയരം വച്ചു.സീതത്തോട് സ്വദേശി ബിനുകുമാറിന്‍റെ വീട്ടുമുറ്റത്തെ ചേനയാണ് മരംപോലെ വളര്‍ന്നത്.കൃഷിയിലെ വ്യത്യസ്തത തേടുന്ന ബിനു ഇത്തവണ കാരറ്റാണ് പരീക്ഷിച്ചത്.
ചേന നട്ട് മൂന്നു മാസം കഴിഞ്ഞു.മുള പൊട്ടി വളര്‍ന്നു പൊങ്ങി.പൊക്കം ബിനുവിനേക്കാള്‍ കൂടി.ഇപ്പോള്‍ ഉയരം ആറടിയെത്തി.കാറ്റ് വീഴ്ത്താതിരിക്കാന്‍ താങ്ങ് കൊടുത്ത് നിര്‍ത്തിയിരിക്കുകയാണ് ബിനു.ഗജേന്ദ്രന്‍ എന്ന ഇനമെന്ന് ബിനു പറയുന്നു.നാല്‍പത് കിലോയോളം തൂക്കം പ്രതീക്ഷിക്കുന്നു.അടുത്ത വര്‍ഷം ഇതിലും ഉയരം കൂട്ടാനാകുമോ എന്നാണ് ശ്രമം.
പാട്ടത്തിനെടുത്ത സ്ഥലത്ത് ഇത്തവണ കാരറ്റ് പരീക്ഷിച്ചു.മുന്നൂറ് കിലോയോളം കിട്ടിയെന്ന് ബിനു പറയുന്നു. പിവിസി പൈപ്പിലെ കുരുമുളക് കൃഷിയുണ്ട്.വെറ്റിലക്കൃഷി,കൂവക്കൃഷി എന്നിവയ്ക്ക് പുറമേ തേനീച്ച വളര്‍ത്തലുണ്ട്.ഒരു വെച്ചൂര്‍ പശുവും ഉണ്ട്.ചാണകവും മറ്റ് ജൈവ വളങ്ങളുമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്.