kaitha-elelphant

പത്തനംതിട്ടയുടെ വനാതിര്‍ത്തിയില്‍ ആനകളെയും മറ്റ് ചില വന്യമൃഗങ്ങളേയും ആകര്‍ഷിക്കുന്നത് കൈതക്കൃഷിയെന്ന് വനംവകുപ്പുദ്യോഗസ്ഥരും നാട്ടുകാരും. കൈതക്കൃഷിക്കെതിരായ റിപ്പോര്‍ട്ട് വനംവകുപ്പ് പരിശോധിക്കുന്നുണ്ട്. ഇതിന്‍റെ മറവില്‍ വേട്ട നടക്കുന്നുണ്ടോയെന്നും അന്വേഷണം ഉണ്ട്. 

റബര്‍ തൈകള്‍ക്കൊപ്പം കൈതക്കൃഷി കൂടി തുടങ്ങുന്ന രീതി തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല.റബര്‍ വളര്‍ന്നു വരുന്ന മൂന്നര വര്‍ഷക്കാലത്തേക്ക് തോട്ടം കൈതക്കൃഷിക്കായി പാട്ടത്തിന് നല്‍കും. ഇവിടേക്കാണ് ആനകളുടെയും മറ്റ് മൃഗങ്ങളുടേയും വരവ്. ആനകള്‍ കൈതകളുടെ തണ്ടും തിന്നും കായ്ക്കുമ്പോള്‍ കൈതച്ചക്കയും തിന്നും. തോട്ടങ്ങളിലെ താല്‍കാലിക കുളങ്ങളിലെ വെള്ളവും കുടിക്കും.

കുളത്തുമണ്ണില്‍ വൈദ്യുതാഘാതമേറ്റ് കാട്ടാന ചെരിഞ്ഞത് വനാതിര്‍ത്തിയിലേ കൈതത്തോട്ടത്തിലാണ്.ഇവിടെയാണ് സോളര്‍ വേലിയില്‍ വൈദ്യുതി കടത്തിവിട്ടത്. കൈതക്കൃഷിയുടെ മറവില്‍ വൈദ്യുതി ലൈന്‍ വഴി മൃഗവേട്ട നടക്കുന്നുണ്ടോയെന്ന് അന്വേഷണം ഉണ്ട്. കൈതത്തോട്ടം പാട്ടത്തിനെടുത്തയാളുടെ സഹായിയെ പിടികൂടിയതിനാണ് കോന്നി എംഎല്‍എ ജനീഷ് കുമാര്‍ പാടം ഫോറസ്റ്റ് സ്റ്റേഷനിലെത്തി സംഘര്‍ഷമുണ്ടാക്കിയത്. 

ENGLISH SUMMARY:

Forest officials and locals in the forest border areas of Pathanamthitta report that pineapple cultivation is attracting elephants and other wild animals. The forest department is examining a report against this cultivation, and an investigation is also underway into potential hunting activities under its guise. The practice of starting pineapple cultivation alongside rubber saplings, leasing the plantations for pineapple farming during the three and a half years it takes for rubber to mature, is relatively new. This is attracting elephants and other animals, which consume the pineapple stems and fruits, as well as the water in temporary ponds within the plantations. A wild elephant recently died due to electric shock in a pineapple plantation bordering the forest in Kulathumannil, where a solar fence was electrified. An investigation is ongoing into whether hunting of animals is taking place via electric lines under the cover of pineapple cultivation. The Konni MLA, Jenish Kumar Patham, recently caused a commotion at the Padam Forest Station following the arrest of an assistant of the person who leased the pineapple plantation.