students-harvesting

TOPICS COVERED

അവധിയുടെ ആലസ്യം മറന്ന് തങ്ങള്‍ വിതച്ച നെല്ല് കൊയ്യാന്‍ വിദ്യാര്‍ഥികളെത്തി. പത്തനംതിട്ട മണ്ണടി വിടിഎം യുപി സ്കൂളിലെ കുട്ടികൾ ആണ് അധ്യാപകര്‍ക്കൊപ്പം കൊയ്ത്ത് ഉല്‍സവത്തിന് എത്തിയത്.

മണ്ണടി താഴത്ത് പാടശേഖത്തില്‍പ്പെട്ട 39 സെന്‍റിലാണ് കുട്ടിക്കൂട്ടം വിത്തെറിഞ്ഞത്. സ്കൂള്‍ കാലത്ത് ആവേശത്തോടെ വിത്തെറിഞ്ഞു.ഞാറു പറിച്ചു നട്ടും കളപറിച്ചും കുട്ടികള്‍ സജീവമായിരുന്നു. സ്കൂൾ മാനേജർ മണ്ണടി രാജൻ,കൃഷി വകുപ്പ് ഉദ്യോഗസ്ഥർ,ജനപ്രതിനിധികൾ എന്നിവർ പിന്തുണ നൽകി.നെല്ല് പാകമായപ്പോഴേക്കും അവധിക്കാലമായി. എങ്കിലും കൊയ്ത്താഘോഷത്തിന് കുട്ടികളെത്തി.

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് കുട്ടിക്കൂട്ടത്തിന്‍റെ കൊയ്ത്തുല്‍സവം ഉദ്ഘാടനം ചെയ്തത്. പരമ്പരാഗത രീതിയിൽ കറ്റയടിച്ച് കതിർ മണികൾ ശേഖരിക്കുന്നതുൾപ്പെടെയുള്ള കാർഷിക വേലയിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കി. ആഘോഷത്തിന് കൈകോട്ടിക്കളി അടക്കം വിപുലമായ ആഘോഷ പരിപാടികളും സംഘടിപ്പിച്ചു.