വേട്ടയ്ക്കിറങ്ങിയ നാട്ടുകാര്‍ മൂന്നു കാട്ടുപന്നികളെ വെടിവച്ചു കൊന്നു. പത്തനംതിട്ട മെഴുവേലിയിലാണ് കര്‍ഷക സംഘം പന്നിയെ തുരത്താന്‍ ഇറങ്ങിയത്. തോക്ക് ലൈസന്‍സ് ഉള്ളവരെ കൂട്ടിയായിരുന്നു യാത്ര.
കൃഷി ചെയ്യാനും പുറത്തിറങ്ങാനും കഴിയാത്ത സാഹചര്യം ഇതോടെയാണ് കാട്ടുപന്നി വേട്ടയ്ക്കിറങ്ങിയത്.കര്‍ഷക സംഘത്തിന്‍റെ നേതൃത്വത്തില്‍ മെഴുവേലി ഗ്രാമ പഞ്ചായത്തും പന്തളം ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്നു.നാല് ഷൂട്ടര്‍ മാരേയും കൂട്ടി.കാട് തെളിച്ച് കാട്ടുപന്നിക്കായി വേട്ട തുടങ്ങി.
കാടുപിടിച്ചു കിടക്കുന്ന പറമ്പുകളില്‍ ആയിരുന്നു പരിശോധന.നാലു പന്നികളെ കണ്ടു,മൂന്ന് കാട്ടുപന്നികളെ വെടിവച്ചു കൊന്നു.വെടിയേറ്റ ഒരു പന്നി രക്ഷപെട്ടു, പ്രദേശത്ത് കാട്ടുപന്നി ആക്രമിച്ച സ്കൂട്ടര്‍ യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.പന്നികളെപ്പേടിച്ച് പലരും കൃഷി ഉപേക്ഷിച്ചു.ഇതോടെ പന്നിക്ക് വളരാന്‍ പറ്റുംവിധം പറമ്പുകളില്‍ കാടുകയറി.തുടര്‍ന്നാണ് പന്നിവേട്ട തുടങ്ങിയത്.വരും ദിവസങ്ങളിലും തിരച്ചില്‍ തുടരും.കൊന്ന പന്നികളെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു.