കൊല്ലം ശക്തികുളങ്ങര ഹാർബറിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയ കേസിൽ നിർണായക വഴിത്തിരിവ്. പ്രതി ശ്യാംജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടന്ന് 10 മാസത്തിനുശേഷമാണ് ഇയാൾ പിടിയിലാകുന്നത്.

ഒരു മാസം മുൻപ് കൊല്ലം ശക്തികുളങ്ങര ഹാർബറിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനെത്തിയ തൊഴിലാളികളാണ് മനുഷ്യാസ്ഥികൂടം കണ്ടത്. അസ്ഥികൂടത്തിന് സമീപം പായയും തുണികളും കണ്ടെത്തി. ഇതിന് പിന്നാലെ പ്രദേശത്ത് നിന്ന് കാണാതായവരെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചു. ഇതോടെയാണ് 10 മാസം മുൻപ് ശുചിമുറിയിലെ കരാർ തൊഴിലാളി കൊട്ടുകാട് സ്വദേശി നിസാറിനെ കാണാതായതായി അന്വേഷണ സംഘത്തിന് വിവരം ലഭിക്കുന്നത്. 

തുടർന്ന് നടത്തിയ ഡിഎൻഎ പരിശോധനയിൽ അസ്ഥികൂടം നിസാറിന്റെതെന്ന് സ്ഥിരീകരിച്ചു. ഹാർബറിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലിൽ കൊട്ടിയം സ്വദേശി ശ്യാംജിത്ത് കുറ്റം സമ്മതിച്ചു.

നിസാർ ശ്യാംജിത്തിനെ അസഭ്യം പറഞ്ഞത് പ്രകോപനത്തിന് കാരണമായെന്നാണ് പ്രതിയുടെ മൊഴി. കമ്പിവടി കൊണ്ട് തലയ്ക്കടിച്ച ശേഷം മരണം സ്ഥിരീകരിച്ച് സെപ്റ്റിക് ടാങ്കിൽ മൃതദേഹം തള്ളിയെന്നും ശ്യാംജിത്ത് അന്വേഷണസംഘത്തോട് സമ്മതിച്ചു. പ്രതിയെ ഹാർബറിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.

ENGLISH SUMMARY:

The police have achieved a major breakthrough in the Kollam Shaktikulangara harbor septic tank skeleton discovery case by arresting the accused, Shyamjit. A month ago, workers cleaning the harbor septic tank discovered human skeletal remains wrapped in mats and cloth, initiating a comprehensive missing persons investigation. DNA testing confirmed that the remains belonged to Nizar, a sanitation contract worker who had been missing for ten months