lightning-kollam

TOPICS COVERED

കൊല്ലം അഞ്ചലിൽ ഇടിമിന്നലിൽ വൻ നാശനഷ്ടം. കുരുവിക്കോണം സ്വദേശി ഗംഗാധരന്റെ വീടിന്റെ ഭിത്തി ഇടിമിന്നലിൽ തകർന്നു. വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങളും കത്തി നശിച്ചു. 

അഞ്ചൽ കുരുവിക്കോണത്തുണ്ടായ ഇടിമിന്നലിൽ നിന്ന് വയോധികരായ ഗംഗാധരനും സുശീലയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.... അപ്രതീക്ഷിതമായ അപകടത്തിൽ വീടിന്റെ ഭിത്തികൾ പൊട്ടിത്തെറിച്ചു. വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങളും കത്തി നശിച്ചു. വലിയ അപകടമാണ് ഉണ്ടായതെന്നും അപകടത്തിൽ ഗംഗാധരൻ ബോധരഹിതനായി വീണെന്നും സുശീല.

വയോധിക ദമ്പതികൾക്ക് എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും, ഭാഗ്യം കൊണ്ടാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നും വാർഡ് മെമ്പർ ആനന്ദി. ഇടിമിന്നലിൽ വയറിങ് സാമഗ്രികൾ തകർന്നതോടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.

Anchal lightning damage was significant in Kollam, with a house sustaining severe damage and electronic appliances destroyed. :