konniroadissue

പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളജ് റോഡില്‍ വൈദ്യുതി പോസ്റ്റുകള്‍ നീക്കാതെ റോഡ് നിര്‍മാണം. വൈദ്യുതി പോസ്റ്റുകള്‍ കാരണം റോഡിലേക്ക് ഇറക്കിയാണ് റോഡ് നിര്‍മാണം എന്നാണ് നാട്ടുകാരുടെ ആരോപണം.

പയ്യനാമണ്‍ കുപ്പക്കര കോന്നി മെഡിക്കല്‍ കോളജ് റോഡില്‍ ആണ്  നിര്‍മാണത്തിലെ തകരാര്‍.ആറ് മാസം മുന്‍പ് ഇതേ ഭാഗത്ത് ഓടയുടെ നടുവില്‍ പോസ്റ്റ് നിര്‍ത്തി നിര്‍മാണം നടത്തിയതോടെ നാട്ടുകാര്‍ പ്രതിഷേധിച്ചു.പോസ്റ്റ് മാറ്റാന്‍  കെഎസ്ഇബിക്ക് പണം നല്‍‌കിയിട്ടുണ്ട്  എന്നായിരുന്നു കരാറുകാരന്‍റെ വിശദീകരണം.ഓടയ്ക്കുള്ളില്‍ പോസ്റ്റ് നിര്‍ത്തി കോണ്‍ക്രീറ്റ് ചെയ്താല്‍ പിന്നീട് അപകടത്തില്‍ പെട്ട് പോസ്റ്റുകള്‍ ഒടിഞ്ഞാല്‍ എങ്ങനെ മാറ്റി സ്ഥാപിക്കും എന്നാണ് നാട്ടുകാരുടെ ചോദ്യം.നിര്‍ത്തി വച്ചിരുന്ന പണി വീണ്ടും തുടങ്ങിയതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്.

റോഡിനായി ഏറ്റെടുത്ത സ്ഥലം പൂര്‍ണമായി ഉപയോഗിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ ആരോപണം.പോസ്റ്റുകള്‍ മാറ്റാത്തതിനാല്‍ ഓടകള്‍ റോഡിലേക്ക് വളച്ച് എടുക്കുന്നു.വലിയ വെള്ളമൊഴുക്കുള്ള ഭാഗത്ത് വെള്ളക്കെട്ട് വരും എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.പോസ്റ്റുകള്‍ മാറ്റിയാല്‍ ലൈനുകള്‍ സ്വകാര്യ വസ്തുക്കളിലൂടെ കൊണ്ടുപോകേണ്ടി വരുമെന്നാണ് കെഎസ്ഇബി പറയുന്നത്.പക്ഷെ ഒരു വാഹനം ഇടിച്ച് പോസ്റ്റ് ഒടിഞ്ഞാല്‍ എന്തു ചെയ്യും എന്നതിന് മറുപടിയില്ല.കോടികള്‍ വെള്ളത്തില്‍ കളയുന്ന നിര്‍മാണമാണ് കാണാന്‍ കഴിയുന്നത്.

Pathanamthitta Konni Medical College Road construction is facing significant issues with electricity poles remaining in place, causing the road to be narrowed and leading to public outcry. :