സംസ്ഥാനത്ത് 52 ദിവസം നീണ്ട ട്രോളിങ് നിരോധനം ഇന്നു അര്‍ധരാത്രി അവസാനിക്കും. ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. നാട്ടിലേക്കു പോയ ഇതര സംസ്ഥാന തൊഴിലാളികളടക്കം തിരിച്ചെത്തി.

52 ദിനം നീണ്ട വറുതിക്കാലം അവസാനിച്ചതോടെ വലിയ ആവേശത്തിലാണ് തൊഴിലാളികള്‍. ബോട്ടുകള്‍ പെയിന്‍റടിച്ച്, അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി കടലിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നു  . വലയുടെ അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കി,  ഐസ്, വെള്ളം ഭക്ഷണം ഇവയൊക്കെ ഒരുക്കുന്ന തിരക്കിലാണ് തൊഴിലാളികള്‍.കിളിമീന്‍, കൂന്തല്‍‌, ചെമ്മീന്‍, ചൂര എന്നിങ്ങനെ വലിയ പ്രതീക്ഷയാണ് തൊഴിലാളികള്‍ക്കുള്ളത്.

പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് നിരോധന സമയത്ത് കടലില്‍ പോകുന്നതിനു വിലക്കില്ലായിരുന്നെങ്കിലും പ്രതീക്ഷിച്ച മീന്‍ വരവ് ഇത്തവണയുണ്ടായില്ല. മീനിന്‍റെ വില കൂടിയാല്‍ ആള്‍ക്കാര്‍ മീന്‍ വാങ്ങുന്നത് കുറയ്ക്കും . ഇത്തവണ കാലവസ്ഥ കൂടി അനുകൂലമായതിനാല്‍ മീന്‍ ചാകരയാണ് തൊഴിലാളികളുടെ പ്രതീക്ഷ.

 

 

The trawling ban in Kerala has ended after 52 days, bringing renewed hope and preparations for fishermen.: