കൊല്ലം നഗരത്തിലെ ഹോട്ടൽ കെട്ടിടത്തിൽനിന്നും ചാടിയ യുവതി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി കണിച്ചുകുളങ്ങര എൻഎച്ച് ജംക്‌ഷന് കിഴക്ക് വിഷ്ണു നിവാസിൽ നാഗപ്പന്റെ മകൾ വൃന്ദ (27) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് 6 നാണു സംഭവം. മുകൾ നിലയിൽനിന്നും താഴേക്ക് ചാടിയ യുവതി തൽക്ഷണം മരിച്ചു.
ഈ മാസം 20 മുതല്‍ യുവതിയും ഒപ്പമുണ്ടായിരുന്ന എറണാകുളം സ്വദേശിയായ യുവാവും ഹോട്ടലില്‍ റൂമെടുത്ത് താമസിച്ചുവരികയായിരുന്നു. മുറിയില്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ഇരുവരും കഴിഞ്ഞ കുറച്ചു നാളുകളായി ഒരുമിച്ചാണു താമസിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. യുവതിക്ക് ഒപ്പമുണ്ടായിരുന്ന എറണാകുളം സ്വദേശിയായ യുവാവ് പൊലീസ് നിരീക്ഷണത്തിലാണ്.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് അന്വേഷണം. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.