kollam

TOPICS COVERED

വഴിയാധാരമായി  കൊല്ലത്തെ പെരുമണ്‍ ഹൈടെക് കയര്‍പാര്‍ക്ക്. സ്ഥലവും ഉപകരണങ്ങളും കാടുകയറിയ നശിക്കുന്നു . 2003 ലായിരുന്നു പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങിയത്.

ഒരു കാലത്ത് കൊല്ലത്ത് തലയെടുപ്പോടെ നിന്ന സ്ഥാപനമായിരുന്നു, ഇപ്പോള്‍ കണ്ടാല്‍ ഭാര്‍ഗവി നിലയമാണെന്നു തെറ്റിദ്ധരിക്കും.കയര്‍ മേഖലയുടെ വികസനവും പുനരുദ്ധാരണവും ലക്ഷ്യമിട്ടാണ് കയര്‍പാര്‍ക്കിന്‍റെ പ്രവര്‍ത്തനം തുടങ്ങിയത്. 2000 ല്‍ ശിലാസ്ഥാപനം നടത്തി 2003 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ കാലങ്ങളില്‍ നന്നായി പ്രവര്‍ത്തിച്ച സ്ഥാപനം പിന്നീട് വലിയ പ്രശ്നത്തിലായി. ഉല്‍പാദനം നിലച്ചു. യന്ത്രങ്ങളും , സ്ഥലവും കാടു കയറി നശിക്കാന്‍ തുടങ്ങി.  ആകെയുണ്ടായിരുന്ന 25 ഏക്കറില്‍ 15 ഏക്കര്‍ പിന്നീട് സഹകരണ എന്‍ജിനിയറിങ്ങ് കോളജിനായി മാറ്റി വെച്ചു. ബാക്കിയുള്ള 10 ഏക്കര്‍ സ്ഥലമാണ് ഇങ്ങനെ കിടന്നു നശിക്കുന്നത്. 

ഒന്നുകില്‍ കയര്‍ പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങുക, അല്ലെങ്കില്‍  പ്രയോജനകരമായ രീതിയില്‍ പുതിയ വ്യവസായ പദ്ധതി കള്‍ ആരംഭിക്കുക എന്നതാണ് നാട്ടുകാരുടെ ആവശ്യം

ENGLISH SUMMARY:

Peruman Hi-Tech Coir Park in Kollam has become derelict, with its land and equipment succumbing to overgrowth and decay. Established in 2003 to boost the coir sector, the park now stands as a stark reminder of its former glory, facing calls for revival or repurposing.