കുടുംബശ്രീ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലേക്ക്. കടകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഉല്‍പ്പന്നങ്ങള്‍ സ്ഥിരമായി ലഭിക്കും. ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ ആദ്യമായി കുടുംബശ്രീ വിപണിയിലെത്തിക്കുന്നത് കൊല്ലം ജില്ലയിലാണ്.
ഇനി സൂപ്പര്‍മാര്‍ക്കറ്റുകളിലും കടകളിലും ചെന്നാല്‍ കുടുംബശ്രീ സാമ്പാര്‍പൊടിയും , ചിക്കന്‍ മസാലയും മുതല്‍ റോസ്റ്റഡ് റൈസ് പൊടി വരെയുള്ള 9 തരം പൊടികള്‍ കിട്ടും. അടുത്തയാഴ്ചയോടെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ കിട്ടിത്തുടങ്ങുക. ഇക്കാര്യത്തില്‍ കൊല്ലം കുടുംബശ്രീ ഫുഡ് പ്രോസസിങ്ങ് കണ്‍സോഷ്യവും ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും തമ്മില്‍ കരാര്‍ ഒപ്പിട്ടു.
സംസ്ഥാനത്ത് ആദ്യമായി കൊല്ലം ജില്ലയിലാണ് ഇതു കുടുംബശ്രീ നടപ്പാക്കിയത്.