.
അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ എൻജിനീയറിങ് വിദ്യാർഥിക്കെതിരെ പൊലീസ് കേസെടുത്തു. കൊല്ലം പുനലൂർ പോളിടെക്നിക്കിലെ അഞ്ചാം സെമസ്റ്റർ ഇലക്ട്രോണിക്സ് എൻജിനീയറിങ് വിദ്യാർഥി എസ്. അച്യുതിനെതിരെയാണ് കേസ് റജിസ്റ്റർ ചെയ്തത്. Also Read: ‘30കോടി അടിച്ചത് എനിക്ക്, പക്ഷേ ടിക്കറ്റ് കാണാനില്ല, ഇതാ ഫോട്ടോ...’; അവകാശവാദവുമായി തമിഴ്നാട്ടുകാരന്‍
അധ്യാപകരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ചെന്ന കോളജ് അധികൃതരുടെ പരാതിയിലാണ് പൊലീസ് നടപടി. സംഭവത്തിൽ ചില വിദ്യാർഥിനികളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കാര്യം അച്യുത് രക്ഷിതാക്കളോടും അധ്യാപകരോടും സമ്മതിച്ചതായാണ് കോളജ് അധികൃതർ പറയുന്നത്. സംഭവത്തെ തുടർന്ന് അച്യുതിനെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തു.