dog-law

TOPICS COVERED

നായയെ കൊല്ലാമെന്നുള്ള സുപ്രീംകോടതി വിധി നേരത്തെ വന്നിരുന്നെങ്കില്‍ ഏഴു വയസുകാരി മകളെ നഷ്ടപ്പെടില്ലായിരുന്നുവെന്നു കൊല്ലം വിളക്കുടി സ്വദേശിനി ഷബീറ. 2025 ഏപ്രില്‍ എട്ടിനാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നിയാ ഫൈസലിനെ തെരുവുനായ ആക്രമിച്ചത്. വാക്സീനെടുത്തിട്ടും പേ വിഷബാധവന്നാണ് കുഞ്ഞു  നിയാ ലോകത്തോട് വിടപറഞ്ഞത്.

കണ്‍മുന്നില്‍ മകളെ നായ കടിച്ചുകീറുന്നത് വിളക്കുടി സ്വദേശിനി ഷബീറയുടെ കണ്ണില്‍ നിന്നും ഇപ്പോഴും മായുന്നില്ല. പത്തനാപുരം കുന്നിക്കോട് കിണറ്റിന്‍കര സ്വദേശിനി ഏഴു വയസുകാരി നിയാ ഫൈസല്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഞരമ്പില്‍ കടിയേറ്റ് പേവിഷം രക്തത്തിലൂടെ തലച്ചോറിനെ ബാധിച്ചെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. മകളെ നഷ്ടപ്പെട്ട വേദനയില്‍ കഴിയുമ്പോഴും ഇപ്പോഴത്തെ വിധിയില്‍ ആശ്വാസം

സര്‍ക്കാരുള്‍പ്പെടെ ഒരുപാടു പേര്‍ സഹായം വാഗ്ദാനം ചെയ്തെങ്കിലും മതിയായ നഷ്ടപരിഹാരം പോലും ഈ അമ്മക്ക് ഇതുവരെ ലഭിച്ചില്ല.

ENGLISH SUMMARY:

Shabeera, a native of Vilakkudy in Kollam, expressed that her seven-year-old daughter Niya Faisel would not have lost her life if the Supreme Court's ruling allowing the culling of dangerous stray dogs had been issued earlier.