fishermen-searching

കൊല്ലം നീണ്ടകരയില്‍ വള്ളം മറി‍ഞ്ഞ്  കാണാതായ മല്‍സ്യത്തൊഴിലാളി ഗൗതം കൃഷ്ണനായുള്ള അമ്മയുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് എട്ടുദിവസമായി. മകനെ കണ്ടെത്താനാകുന്നില്ല എന്ന് ആ അമ്മയോട് പറയാനും ഒരു മാന്യതയും മര്യാദയുമൊക്കെ വേണം. അതുണ്ടായില്ല.

നീണ്ടകരയില്‍ മാത്രമല്ല. വിഴിഞ്ഞത്തും മുതലപ്പൊഴിയിലുമൊന്നും ആ മര്യാദ കണ്ടില്ല. ഇളകിമറിയുന്ന കടലിലേക്ക്  കണ്ണുംനട്ട്,, ആധിയോടെ,, പ്രിയപ്പെട്ടവര്‍ ജീവനോടെ മടങ്ങിവരും എന്ന പ്രത്യാശയില്‍ കാത്തിരിക്കുന്നവരോട്,, ബോഡി കിട്ടാന്‍ സമയമെടുക്കും എന്ന് പറയുന്നത് എന്ത് ക്രൂരതയാണ്.

കടലില്‍ ജീവനോട് മല്ലിടുന്നവരെ തിരയാന്‍,, ഫണ്ടില്ലെന്നൊക്കെ പറയാതിരിക്കാനെങ്കിലും ലേശം വകതിരിവും മനുഷ്യത്വവും വേണം. അനുചിതമായ പരാമര്‍ശങ്ങള്‍ക്ക് മാപ്പു പറയാനെങ്കിലും തയാറാവണം.  സര്‍ക്കാര്‍ നിലപാട് ചര്‍ച്ചയാകുന്നു. 

Fisherman missing for over eight days following a boat mishap in Neendakara:

fisherman missing for over eight days following a boat mishap in Neendakara. Highlighting similar neglect in Vizhinjam and Muthalappozhi, the commentary addresses the lack of funding for search operations, calls out the cruel treatment of grieving families, and demands accountability and empathy from those in power.