kollam-malinyam

TOPICS COVERED

ഒടുവില്‍ കൊല്ലം കന്‍റോണ്‍മെന്‍റ് മൈതാനത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കി തുടങ്ങി. ഒരു മാസം കൊണ്ടു മാലിന്യമുക്തമാക്കാനാണ് കോര്‍പറേഷന്‍ തീരുമാനം. ചരിത്രമുറങ്ങുന്ന മൈതാനത്തിലെ മാലിന്യം നീക്കം ചെയ്യണമെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി.

കൊല്ലത്തെ ചരിത്രവുമായി അത്രയേറെ ഇഴ ചേര്‍ന്നു കിടക്കുന്നതാണ് പീരങ്കി മൈതാനം എന്നറിയപ്പെട്ടിരുന്ന കന്‍റോണ്‍മെന്‍റ് മൈതാനം. മഹാത്മഗാന്ധിയുടെ അഭിസംബോധനമുതല്‍ – കല്ലുമാല പ്രക്ഷോഭത്തിന്‍റെ ചരിത്രം വരെ ഇക്കൂട്ടത്തില്‍ പെടുന്നു. മൈതാനിയില്‍ അയ്യന്‍കാളിയുടെ ഒരു പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ നഗരത്തിന്‍റെ ഹൃദയഭാഗത്തുള്ള ഈ മൈതാനം മാലിന്യശേഖരണ സ്ഥലമായി മാറുകയായിരുന്നു. എറെക്കാലമായി കുന്നുകൂടി കിടക്കുന്ന മാലിന്യം മാറ്റുമെന്നു ള്ളത് തെരഞ്ഞെടുപ്പ് വാഗ്ദാനമായി വരെ മാറി. ഒടുവില്‍ മാലിന്യം നീക്കത്തിനുള്ള നടപടി ആരംഭിച്ചു. കന്‍റോണ്‍മെന്‍റ് മൈതാനത്തെ മാലിന്യം നീക്കണമെന്നുള്ളത് വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. ആധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ച് ശാസ്ത്രീയമായി ജൈവ അജൈവ മാലിന്യങ്ങളെ വേര്‍തിരിക്കാനാണ് തീരുമാനം. 

ENGLISH SUMMARY:

Kollam Cantonment Ground's plastic waste is finally being removed, marking a significant step towards reclaiming this historic site. The corporation plans to clear the ground of all waste within a month, addressing long-standing demands from cultural activists