കടുത്ത ചൂടില്‍ വിയര്‍ത്തൊലിച്ച് കൊല്ലം പുനലൂര്‍. കഴിഞ്ഞിദിവസം 39.8 ഡിഗ്രി ചൂട് രേഖപ്പെടുത്തിയ പുനലൂരില്‍ നൂറിലേറെ പേര്‍ സൂര്യാതപമേറ്റ് ചികില്‍സ തേടിയിരിക്കുകയാണ്.
പുനലൂരില്‍ വെയിലത്ത് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ്. ശരീരമാകെ വിയര്‍ത്തുകുളിച്ച് കുഴഞ്ഞു വീഴുന്നവരും നിരവധി. പത്തു മണി കഴിഞ്ഞാല്‍ പുനലൂര്‍ ജങ്ഷനില്‍ ആളുകള്‍ നില്‍ക്കാറില്ല.
ചൂട് കൊള്ളുമ്പോള്‍ തീയുടെ സമീപത്ത് എത്തുന്നതുപോലെ ശരീരമാകെ നീറ്റല്‍ അനുഭവപ്പെടും. വെയിലത്ത് നടക്കുന്നവര്‍ക്ക് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ നിരവധിയാണ്. ഇത്തവണ കടുത്ത ചൂടാണ് അനുഭവപ്പെടുന്നതെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും സാക്ഷ്യപ്പെടുത്തുന്നു