കൊല്ലത്തെ ദേശീയപാതാ നിര്‍മാണത്തിലെ കാവനാട് –കടമ്പാട്ടുക്കോണം റീച്ചില്‍ മേവറത്തും മൈലക്കാടും, കടവൂരും , മണ്ണിട്ടു നികത്തിയുള്ള ഉയരപ്പാതയ്ക്കു പകരം മേല്‍പ്പാലം. മൈലക്കാട്ടെ ഉയരപ്പാത തകര്‍ന്നു തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായതിനു പിന്നാലെയാണ് ദേശീയപാത അതോറിറ്റിയുടെ നടപടി. മേല്‍പ്പാലമന്ന ആവശ്യമുയര്‍ത്തി നാട്ടുകാരും സമരത്തിലായിരുന്നു.
ദേശീയ പാത നിര്‍മാണത്തിനിടെ മൈലക്കാട് ഉയരപ്പാരപാത ഇടിഞ്ഞു വീണത് നാലുമാസം മുന്‍പായിരുന്നു. നിറയെ സ്കൂള്‍ കുട്ടികളുമായി വാന്‍ കടന്നുപേയതിനു തൊട്ടു പിന്നാലെയാണ് മണ്ണ് ഇടിഞ്ഞു വീണത്. പ്രതലത്തിനു ഉറപ്പില്ലാത്ത ഇവിടെ ഉയരപ്പാത നടക്കില്ലെന്നു നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തി.
എന്‍.കെ.പ്രേമചന്ദ്രന്‍ വിഷയം പാര്‍ലമെന്‍റിലും ഉന്നയിച്ചു. കലക്ടറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മൈലക്കാട്, മേവറം, കടവൂര്‍ എന്നിവിടങ്ങളില്‍ മേല്‍പ്പാലത്തിന് അനുമതി നല്‍കിയത്. മൈലക്കാട് 150 മീറ്ററും, മേവറത്ത് 190 മീറ്റര്റും കടവൂരില്‍ 440 മീറ്ററും നീളത്തിലാണ് മേല്‍പ്പാലം വരുന്നത്. കരാര്‍ കമ്പനിയും ദേശീയപാത അതോറിറ്റിയും തമ്മില്‍ സെറ്റില്‍മെന്‍റ് ഒപ്പുവെച്ചു.
മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിലാണ് മേവറത്തും , കടവൂരും കൂടി ആര്‍.ഇ വാള്‍ റോഡ് അപ്രോച്ചിനു പകരം മേല്‍പ്പാലത്തിനു അനുമതി നല്‍കിയത്. മൈലക്കാട് കരാര്‍ കമ്പനി സ്വന്തം ചെലവിലും മേവറത്തും കടവൂരും കമ്പനി ചെലവിലുമാണ് നിര്‍മാണം നടത്തുന്നത്.