കൊല്ലം കല്ലുംതാഴത്ത് ദേശീയപാതയുടെ അശാസ്ത്രീയ നിര്‍മാണം കാരണം നാട്ടുകാര്‍ക്ക് യാത്രാദുരിതം. സര്‍വീസ് റോഡ് ഇല്ലാത്തതുകാരണം 9 കിലോമീറ്റര്‍ ചുറ്റിയാണ് പ്രദേശവാസികള്‍ പ്രധാനറോഡില്‍ എത്തുന്നത്. ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ടെങ്കിലും ദേശീയപാത ഉദ്യോഗസ്ഥര്‍ ചെവിക്കൊണ്ടില്ല.
കൊല്ലം കാവനാട് കാവനാട് കല്ലുംതാഴത്ത് ദേശിയപാതയുടെ ഭാഗമായി നിര്‍മിച്ച സര്‍വീസ് റോഡ് റെയില്‍വേ ലൈനിന്‍റെ സമീപത്ത് അവസാനിക്കുകയാണ്. ഇതുകാരണം കല്ലും താഴത്ത് നിന്നുള്ളവരും കൊട്ടിയം ഭാഗത്ത് നിന്നു നിനള്ളവരും സര്‍വീസ് റോഡുവഴി വന്നാല്‍ ശരിക്കും പെടും. ഇപ്പോള്‍ സര്‍വീസ് റോഡില്‍ കയറണമെങ്കില്‍ ഈ പ്രദേശത്തുള്ളവര്‍ 9 കിലോമീറ്റര്‍ സഞ്ചരിച്ചാണ് പ്രധാന റോഡില്‍ കയറുന്നത്. നാട്ടുകാര്‍ സര്‍വീസ് റോഡ് കണക്ടിവിറ്റിക്കായി സമീപിക്കാന്‍ ഇനിയൊരാളില്ല. നാട്ടുകാരുടെ സമരവും പര്തിഷേധവും ദേശീയപാതയും ചെവിക്കൊള്ളുന്നില്ല
തെട്ടപ്പുറത്തെ സ്ഥലത്തെത്താന്‍ ഇതു കാരണം അര ണിക്കൂര്‍ വരെ സഞ്ചരിക്കേണ്ട ഗതികേടിലാണ് ജനം. അത്യാവശ്യമായി ആശുപത്രിയില്‍ എത്തേണ്ടവരടക്കം വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരുന്നതും.