കൊല്ലം കോര്‍പറേഷനില്‍ യുഡിഎഫ് ഉയര്‍ത്തിയ ആരോപണത്തില്‍ അന്വേഷണം നടത്താന്‍ വെല്ലുവിളിച്ച് മുന്‍ മേയര്‍ ഹണി ബഞ്ചമിന്‍. മാലിന്യ സംസ്കരണ പ്ലാന്‍റുമുതല്‍ ആംബുലന്‍സ് വാങ്ങിയതില്‍ വരെ യുഡിഎഫ് അഴിമതി ആരോപണം ഉയര്‍ത്തിയിരുന്നു. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി നടത്തിയ കുറ്റവിചാരണ യാത്രയില്‍ പ്രധാനമായും ഉയര്‍ത്തിയത് കോര്‍പറേഷന്‍ ഭരിച്ച മുന്നണിയുടെ അഴിമതി ആരോപണങ്ങളായിരുന്നു
തെരഞ്ഞെടുപ്പ് കഴിഞ്ഞു, കോര്‍പറേഷന്‍റെ ചരിത്രത്തിലാദ്യമായി ഭരണം യുഡിഎഫ് പിടിച്ചു. നിലവിലെ കോര്‍പറേഷനെതിരെ ഉയര്‍ത്തിയ അഴിമതി ആരോപണങ്ങളാണ് വിജയത്തില്‍ നിര്‍ണായകമായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോല്ലം എം.പി , എന്‍.കെ.പ്രേമചന്ദ്രന്‍റെ നേതൃത്വത്തില്‍ കുറ്റവിചാരണ യാത്രയും സംഘടിപ്പിച്ചിരുന്നു. ഈ ആരോപണങ്ങളില്‍ അന്വേഷണം നടത്താനാണ് മേയര്‍ ഹണി ബഞ്ചമിന്‍ വെല്ലുവിളിച്ചത്.
മുന്‍ മേയറുടെ മക്കളുടെ വിവാഹസമയത്താണ് കോര്‍പറേഷന്‍റെ ഉടമസ്ഥതയിലുള്ള ഠൗണ്‍ഹാള്‍ നവീകരിക്കുന്നതെന്നായിരുന്നു യുഡിഎഫിന്‍റെ മറ്റൊരു ആക്ഷേപം. ഇക്കാര്യത്തിലെ മറുപടി ഇങ്ങനെ ശക്തമായ ഭരണവിരുദ്ധ വികാരത്തില്‍ മേയര്‍ ഹണിയും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു