lsg-candiadate

കൊല്ലം പേരയത്ത് സി.പി.ഐയും സി.പി.എമ്മും നേര്‍ക്കുനേര്‍. സീറ്റ് വിഭജനത്തില്‍ തെറ്റിയതോടെയാണ് പരസ്പരമുള്ള പോരാട്ടം. കോണ്‍ഗ്രസ് ഭരണമുള്ള പഞ്ചായത്തില്‍ നിലവിലെ പ്രസിഡന്‍റിനെതിരെ സി.പി.എമ്മും സി.പി.ഐയും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ലെന്ന കൗതുകവുമുണ്ട്.

ജില്ലയിലെ സിപിഐ,  സിപിഎം  തര്‍ക്കം ഒട്ടും കുറയാതെ തെരഞ്ഞെടുപ്പിലും നില്‍ക്കുന്ന പഞ്ചായത്താണ് പേരയം പഞ്ചായത്ത്. ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ തര്‍ക്കം ജില്ലാ തലത്തില്‍ തന്നെ പറഞ്ഞു തീര്‍ക്കാനുള്ള ശ്രമം നടന്നെങ്കിലും പേരയത്തു മാത്രം തര്‍ക്കത്തിനു കുറവു വന്നില്ല. തെരഞ്ഞെടുപ്പിലെ സീറ്റു ധാരണയിലും ഏകഭിപ്രായമെത്താത്തതോടെ പരസ്പരമുള്ള പോരാട്ടത്തിനു കളമൊരുങ്ങുകയായിരുന്നു.  എന്തുകൊണ്ടു പരസ്പരം മല്‍സരിക്കുന്നെന്ന ചോദ്യത്തിനു സിപിഎമ്മിനും സിപിഐക്കും അവരുടേതായ കാരണങ്ങളുണ്ട്.

വര്‍ഷങ്ങളായി എല്‍ഡിഎഫിന്‍റെ കയ്യിലുണ്ടായിരുന്ന പഞ്ചായത്ത് 2015 ലാണ് യുഡിഎഫ് പിടിച്ചെടുത്തത്. നിലവിലെ പഞ്ചായത്ത് പ്രസിഡന്‍റ് അനീഷ് പടപ്പക്കര മല്‍സരിക്കുന്ന വാര്‍ഡില്‍ സിപിഎമ്മും സിപിഐയും സ്ഥാനാര്‍ഥിയെ പോലും നിര്‍ത്തിയില്ല

ENGLISH SUMMARY:

CPI CPM Clash in Perayam is escalating due to seat allocation disagreements. In a curious turn, neither CPM nor CPI has nominated candidates against the current Congress president.