കനത്ത മഴയിൽ കായംകുളം പട്ടണത്തിൽ വെള്ളക്കെട്ട് രൂക്ഷമായി. ഓടകൾ അറ്റകുറ്റപ്പണി നടത്താത്തതും അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നിക്കാത്തതുമാണ് വെള്ളക്കെട്ടിന് കാരണം. വെള്ളക്കെട്ട് വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും ബാധിച്ചു.
കായംകുളം നഗരമധ്യത്തിൽ താലൂക്ക് ആശുപത്രിക്ക് സമീപമുള്ള റോഡാണിത്. ഒറ്റമഴയിൽ റോഡ് മുങ്ങിയതോടെ ജന ജീവിതം ദുരിതത്തിലായി. വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനവും സ്തംഭിക്കുന്ന അവസ്ഥയാണ്. സമീപത്തുള്ള വീടുകളിലും വെള്ളം കയറി
മാലിന്യം നിറഞ്ഞ ഓടകൾ മഴയ്ക്ക് മുൻപ് വൃത്തിയാക്കാത്തതാണ് വെള്ളക്കെട്ടിന് കാരണം. അശാസ്ത്രീയമായി ഓട നിർമിച്ചതും പ്രശ്നമാണെന്ന് നാട്ടുകാർ പറയുന്നു. തിരഞ്ഞെടുപ്പ് തിരക്കിൻ്റെ പേര് പറഞ്ഞ് പ്രശ്നങ്ങൾ പരിഹരിക്കാനും അധികൃതർ ശ്രമിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.