കായംകുളത്ത് കെ. മുരളീധരനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപകമായി പോസ്റ്ററുകൾ. കോൺഗ്രസ് കൂട്ടായ്മയുടെ പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. മത്സരിക്കുമോ എന്ന ചോദ്യത്തിന് ഇത്തവണ കുഴിയില്‍ ചാടാനില്ലെന്നും അതിനുള്ള മൂഡിലല്ലെന്നുമായിരുന്നു മുരളീധരൻ്റെ മറുപടി.
കോൺഗ്രസ് ഓഫീസിൻ്റെ പരിസരത്തും നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലുമായിട്ടും ഇന്നലെ രാത്രിയിലും ഇന്ന് പുലർച്ചെയുമായാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കേരളത്തിൻ്റെ മതേതരമുഖമായ കെ.മുരളീധരനെ കായംകുളത്തിന് തരിക എന്നാണ് പോസ്റ്ററുകളിൽ . കോൺഗ്രസ് കൂട്ടായ്മയുട പേരിലാണ് പോസ്റ്റർ. ചിലയിടങ്ങളിൽ പോസ്റ്റർ കീറി നീക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ കെ. കരുണാകരനും കെ.മുരളീധരനും ഏറ്റവും കൂടുതൽ അനുയായികളുള്ള ഇടമാണ് കായംകുളം. കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയം സജീവമായിരുന്ന കാലത്ത് ഐ ഗ്രൂപ്പിൻ്റെ ശക്തി കേന്ദ്രവുമായിരുന്നു. മൽസരിക്കുമോ എന്ന ചോദ്യത്തിന് മുരളീധരൻ്റെ മറുപടി ഇതായിരുന്നു
കെ. പി സി സി ജനറൽ സെക്രട്ടറി അഡ്വ. കെ.പി. ശ്രീകുമാർ, കഴിഞ്ഞ തവണ സ്ഥാനാർഥി ആയിരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അരിത ബാബു എന്നിവരുടെ പേരുകളാണ് കായംകുളത്ത് കോൺഗ്രസ് പരിഗണിക്കുന്നത്.