തെരഞ്ഞെടുപ്പ് ആയാല്‍ രാഷ്ട്രീയം പറയല്ലെന്നാണ് ഒട്ടുമിക്ക കടകളിലും പറയുന്നത്, എന്നാല്‍ രാഷ്ട്രീയം മാത്രമേ സംസാരിക്കാവൂയെന്നു പറയുന്ന ഒര കട കൊല്ലത്തുണ്ട്. രാഷ്ട്രീയമില്ലാത്തവര്‍ക്ക് ഈ കടയില്‍ പ്രവേശനവുമില്ല. രണ്ടര പതിറ്റാണ്ടായി രാഷ്ട്രീയം മോഡിലാണ് ഈ കട.
1980 കളില്‍ സുല്‍ഫിക്കറിന്‍റെ ഉപ്പ തുടങ്ങിയതാണ് ഈ കട. തലമുറകള്‍ മാറുമ്പോഴും കച്ചവടത്തിനു മാറ്റമില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ സാധനങ്ങള്‍ മാത്രമാണ് കൊല്ലത്തെ ഈ കടയില്‍ വില്‍പന. തെരഞ്ഞടുപ്പുമായി ബന്ദപ്പെട്ട എല്ലാ സാധനങ്ങളും ഇവിടെ കിട്ടി. കൊടി, ബാനര്‍,ചിഹ്നം, ഷോള്‍, തൊപ്പി തുടങ്ങി ഡമ്മി വോട്ടിങ് മെഷീന്‍ വരെ.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമാണ് ആള്‍ക്കാര്‍ തെരഞ്ഞെടുപ്പ് സാധനങ്ങള്‍ വാങ്ങാനായി ഇവിടേക്ക് എത്തുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് മാത്രമല്ല എല്ലാസമയം ഇവിടെ വില്‍പന രാഷ്ട്രീയപാര്‍ട്ടികളുടെ സാധനങ്ങള്‍ മാത്രം. തെരഞ്ഞെടുപ്പാകുമ്പോള്‍ കടയുടെ പേര് ഇലക്ഷന്‍ ഷോപ്പ് എന്നായി മാറും. രാഷ്ട്രീയത്തിലെ മാറുന്ന ട്രെന്‍ഡുകള്‍ക്ക് അനുസരിച്ചുള്ള എല്ലാ സാധനങ്ങളും അപ്പോള്‍ തന്നെ ഇവിടെയെത്തും.