TAGS

തറക്കല്ലിട്ട് വര്‍ഷം പലതു കഴിഞ്ഞിട്ടും എങ്ങുമെത്താതെ പുനലൂരിലെ  ടൗണ്‍ഹാള്‍ നിര്‍മാണം. പണി തുടങ്ങിയില്ലെങ്കിലും തറക്കല്ലിടല്‍ പലവട്ടം കഴിഞ്ഞു. 2022 ല്‍ ഒരു കോടി അറുപതു ലക്ഷം ചെലവിട്ടാണ് അടിസ്ഥാനം നിര്‍മിച്ചത്. 

ഒരേ സമയം 800 പേര്‍ക്കിരിയ്ക്കാവുന്ന ഹാള്‍ , 16 കടമുറികളുള്ള വ്യാപാര സമുച്ചയം ഉള്‍പ്പെടെ മൂന്നു നിലകളിലായി 4020 ചതുരശ്ര മീറ്ററിലാണ് കെട്ടിടം രൂപകല്‍പന ചെയ്തത്. പിന്നീട് 1.60 ലക്ഷം രൂപ ചെലവിട്ട് അടിസ്ഥാനവും നിര്‍മിച്ചു. പിന്നെ ഈ നില്‍പാണ് , ഒരടി അനങ്ങിയിട്ടില്ല. അടിസ്ഥാന നിര്‍മാണത്തിനു ഇത്രയും പണം വേണമോയെന്നത് അന്നും പ്രതിപക്ഷ കക്ഷികളടക്കം ആക്ഷേപമുന്നയിച്ചിരുന്നു. ഇതൊന്നും വകവെയ്ക്കാതെ തനതു ഫണ്ടില്‍ നിന്നും പണംമെടുത്താണ് നിര്‍മാണത്തിനു ശ്രമിച്ചത്. വര്‍ഷങ്ങളായി എല്‍.ചി.എഫ് ഭരിക്കുന്ന നഗരസഭയാണ് എല്‍ഡിഎഫ് നഗരസഭ.

നേരത്തെ 9.95 കോടിക്ക് നിര്‍മാണം പൂര്‍ത്തിയാക്കാമെന്നായിരുന്നു പ്രതീക്ഷ. സമയബന്ധിതമായി പണി പൂര്‍ത്തിയാകാത്തതിനാല്‍ ഇനി മൂന്നു കോടിയെങ്കിലും അധികം വേണ്ടിവരുമെന്നാണ് ഭരണസമിതിയിലുള്ളവര്‍ തന്നെ പറയുന്നത്. നിലവില്‍ ഠൗണ്‍ഹാള്‍ നിര്‍മിക്കാന്‍ ഉദ്ദേശിച്ച സ്ഥലം കാടുകയറി നശിക്കുകയാണെന്നു മാത്രമല്ല ഇഴ ജന്തുക്കളുടെ താവളം കൂടിയായി മാറി.

ENGLISH SUMMARY:

Punalur Town Hall construction is stalled despite multiple foundation stone laying ceremonies. This delay has led to increased costs and the intended site becoming overgrown and a habitat for wildlife.