kollam-ship

കൊച്ചി പുറംകടലില്‍ വെച്ച് മല്‍സ്യബന്ധന ബോട്ടിനെയിടിച്ച ചരക്കു കപ്പലിനെ അറസ്റ്റ് ചെയ്യാത്തതില്‍ നിയമ നടപടിക്കൊരുങ്ങി ബോട്ടുടമാ അസോസിയേഷന്‍. സര്‍ക്കാര്‍ നടപടി മല്‍സ്യത്തൊഴിലാളികളുടുള്ള അവഹേളനമെന്നും അസോസിയേഷന്‍. ബോട്ടുടമയ്ക്ക് 30 ലക്ഷത്തോ‌ളം രൂപ നഷ്ടം സംഭവിച്ചെന്നാണ് എഫ്.ഐ.ആര്‍ പറയുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് 14 നാണ് കൊച്ചി പുറംകടലില്‍ വെച്ച് ചരക്കു കപ്പല്‍ മല്‍സ്യ ബന്ധന ബോട്ടിന്‍റെ പിന്‍ഭാഗത്ത് ഇടിക്കുന്നത്. ഇടിയുടെ ആഘാതത്തില്‍ ബോട്ടിലുണ്ടായിരുന്ന ആറു മല്‍സ്യത്തൊഴിലാളികളും കടലില്‍ വീണു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. കപ്പലിന്‍റെ പിന്‍ഭാഗം പൂര്‍മമായി തകര്‍ന്നിരുന്നു. സി.ആര്‍.തെത്സ് എന്ന കപ്പലിന്‍റെ ഫോട്ടോ സഹിതം പരാതി നല്‍കിയെങ്കിലും ഇതു വരെ കപ്പലിനെ കസ്റ്റഡിയിലെടുക്കാനോ മറ്റു നടപടികള്‍ക്കോ കോസ്റ്റല്‍ പൊലീസ് തയ്യാറായിട്ടില്ല. ഇതിനെതിരെയാണ് ബോട്ട് ഓണേഴ്സ് അസോസിയേഷന്‍ നിയമ നടപടിക്ക് ഒരുങ്ങുന്നത്. 

യുഎഇയില്‍ നിന്നു കൊളംബോയിലേക്ക് പോകുകയായിരുന്നു കപ്പല്‍. രണ്ടാം വല വലിക്കുന്നതിനിടെയാണ് ബോട്ടില്‍ കപ്പല്‍ ഇടിക്കുന്നത്. സ്രാങ്ക് ഉള്‍പ്പെടെ 12 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഭാഗ്യം കൊണ്ടാണ് ഇവര്‍ രക്ഷപ്പെട്ടത്.

ENGLISH SUMMARY:

Fishing boat accident near Kochi involved a cargo ship collision. The boat owners association is preparing for legal action due to the failure to arrest the cargo ship involved in the incident