തിരുവനന്തപുരത്തേക്ക് മടങ്ങാന്‍ വൈകിട്ട് 3.15ന് ആരോഗ്യമന്ത്രി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു കെഎസ്യു പ്രതിഷേധം. ഒന്നാം പ്ലാറ്റ്ഫോമിന്‍റെ പ്രവേശനകവാടത്തില്‍ നാല് കെഎസ്യു പ്രവര്‍ത്തകര്‍ കരിങ്കൊടിയും മുദ്രാവാക്യം വിളികളുമായെത്തി. പൊലീസ് മന്ത്രിക്ക് സുരക്ഷാവലയം തീര്‍ക്കുകയും പ്രവര്‍ത്തകരെ തടയുകയും ചെയ്തു. മന്ത്രി തിരിഞ്ഞുനിന്ന് പ്രവര്‍ത്തകരോട് കയര്‍ത്തു. പൊലീസ് അനുയിപ്പിച്ച് പിന്തിരിപ്പിച്ചു. മന്ത്രിയും പ്രതിഷേധക്കാരും മുഖാമുഖം വരുന്ന സാഹചര്യം പൊലീസ് ഇടപെട്ടാണ് ഒഴിവാക്കിയത്. പ്രവര്‍ത്തകരെ നീക്കിയ ശേഷവും വീണാ ജോര്‍ജ് രോഷാകുലയായി. 'എനിക്കെന്താ നടന്നുപോകണ്ടേ? ഭീരുക്കള്‍ അവരോട് ഒന്നുകൂടി വരാന്‍ പറയൂ..' എന്നുപറഞ്ഞുനിന്ന മന്ത്രിയെ പൊലീസ് ഉദ്യോഗസ്ഥരാണ് അനുനയിപ്പിച്ചത്. തുടര്‍ന്ന് ഒന്നാം പ്ലാറ്റ്ഫോമില്‍ നിന്നും മൂന്നാം പ്ലാറ്റ്ഫോമിലേക്ക് എത്തിയ ശേഷമാണ് മന്ത്രിക്ക് കഴുത്ത് വേദന അനുഭവപ്പെട്ടത്. വിഡിയോ കാണാം.