കൊല്ലം ചിതറ പഞ്ചായത്തില്‍ ഡ്രൈവറില്ലാതെ ആംബുലന്‍സ് നശിക്കുന്നു. ഡ്രൈവറെ നിയമിക്കാമെന്നു പഞ്ചായത്ത് അറിയിച്ചെങ്കിലും പിന്നീട് നടപടിയില്ല. പഞ്ചായത്ത് ഭരിക്കുന്ന സിപിഐയും സിപിഎമ്മും തമ്മിലുള്ള തര്‍ക്കമാണ് ഡ്രൈവറെ നിയമിക്കാത്തതിനു കാരണമെന്നും ആരോപണം.
മലയോര പ്രദേശമായ ചിതറയിലും പരിസരപ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് ഉപകാര പ്രദമാകേണ്ട ആംബുലന്‍സ് ആണ് ഈ കിടപ്പ് കിടന്നു നശിക്കേണ്ടത്. ജനങ്ങളുടെ നിരന്തര ആവശ്യപ്രകാരപ്രകാരം സ്വകാര്യ വ്യക്തി നല്‍കിയ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ചാണ് ആംബുലന്‍സ് വാങ്ങിയത്. പിന്നീട് ആംബുലന്‍സ് ഉപയോഗിച്ചിട്ടില്ല. കാരണമെന്തെന്നു പഞ്ചായത്തും കൃത്യമായ ഉത്തരം നല്‍കുന്നില്ല. വിവരാവകാശം വഴി ചോദിച്ചിട്ടു പോലും മറുപടി നല്‍കുന്നില്ലെന്നാണ് ആക്ഷേപം. ഇതോടെ പ്രധിഷേധവുമായി നാട്ടുകാരിറങ്ങി.
ഡ്രൈവറെ നിയമിക്കുന്നതിലുള്ള സിപിഐ , സിപിഎം തര്‍ക്കമാണ് തീരുമാനം നീണ്ടു പോകുന്നതിനു കാരണം. ഇനിയും ഡ്രവറെ നിയമിച്ചില്ലെങ്കില്‍ ആംബുലന്‍സ് നശിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.